Breaking Now

ലണ്ടന്‍ ബസില്‍ ബ്രിട്ടീഷ് എംപിക്ക് മുന്നില്‍ യുവാവിന്റെ സ്വയംഭോഗം; അപമാനം നേരിട്ടത് പാക് വംശജയായ പാര്‍ലമെന്റ് അംഗം നാസ് ഷാ

ഏപ്രില്‍ 1ന് സെന്‍ഡ്രല്‍ ലണ്ടനിലെ വൈറ്റ്ഹാളില്‍ എത്തിയ ശേഷമാണ് നാസ് ഷാ പോലീസിനെ വിളിച്ചത്.

ബ്രിട്ടീഷ് പാര്‍ലമെന്റിലെ പാകിസ്ഥാനി വംശയായ അംഗം നാസ് ഷായ്ക്ക് മുന്നില്‍ യുവാവിന്റെ അശ്ലീല പ്രകടനം. ലണ്ടന്‍ ബസില്‍ യാത്ര ചെയ്യവെ എംപിയുടെ മുന്നില്‍ നിന്ന് ഇയാള്‍ സ്വയംഭോഗം നടത്തുകയായിരുന്നു. ബ്രാഡ്‌ഫോര്‍ഡ് വെസ്റ്റില്‍ നിന്നുമുള്ള ലേബര്‍ പാര്‍ട്ടി നേതാവ് സംഭവം പോലീസില്‍ അറിയിച്ചു. ഏപ്രില്‍ 1ന് സെന്‍ഡ്രല്‍ ലണ്ടനിലെ വൈറ്റ്ഹാളില്‍ എത്തിയ ശേഷമാണ് നാസ് ഷാ പോലീസിനെ വിളിച്ചത്. 

'ഈ സംഭവത്തില്‍ ഞാന്‍ പൂര്‍ണ്ണമായും ഞെട്ടലിലും ബുദ്ധിമുട്ടിലുമാണ്. അയാള്‍ സാധാരണ രീതിയില്‍ ഇരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് പോലും എനിക്ക് മനസ്സിലായില്ല. ലൈംഗിക പെരുമാറ്റം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷവും അസ്വസ്ഥമാണ്', നാസ് വ്യക്തമാക്കി. 

ഇതുപോലുള്ള അനുഭവം മുന്‍പുണ്ടായിട്ടില്ല. സ്ത്രീകള്‍ക്ക് ഇതുപോലുള്ള സംഭവങ്ങള്‍ നേരിടാതെ കാര്യങ്ങള്‍ നോക്കാന്‍ സാധിക്കണം, എംപി പറയുന്നു. തന്റെ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നാസ് സോഷ്യല്‍ മീഡിയയിലും എത്തി. ലൈംഗികമായ രീതിയിലുള്ള മോശം പെരുമാറ്റം നേരിട്ടാലും 90 ശതമാനം പേരും ഇത് റിപ്പോര്‍ട്ട് ചെയ്യാറില്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 

ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോയാല്‍ ഇത് ആവര്‍ത്തിക്കുമെന്നും ബ്രിട്ടീഷ് എംപി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. ബസില്‍ നിന്നും ഇറങ്ങിപ്പോരുമ്പോള്‍ പോലും പ്രതി തന്റെ പരിപാടി തുടരുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് വിഷയം അന്വേഷിച്ച് വരികയാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.