Breaking Now

ജാലിയന്‍വാലാ ബാഗ് നാണിപ്പിക്കുന്ന നടപടി; അമൃത്സറില്‍ ബ്രിട്ടീഷുകാര്‍ വെടിവെച്ച് കൊന്ന ഇന്ത്യക്കാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍

കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ മാപ്പ് പറയണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയാണ് പ്രധാനമന്ത്രി തെരേസ മേയ് ചെയ്തത്.

അമൃത്സറിലെ ജാലിയന്‍വാലാ ബാഗ് നാഷണല്‍ മെമ്മോറിയല്‍ സന്ദര്‍ശിച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ഡൊമിനിക് ആസ്‌ക്വിത്ത്. നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമ്രാജ്യത്വ സൈന്യം നിഷ്‌കരുണം വെടിവെച്ച് കൊന്ന ഇന്ത്യക്കാര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 

'നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജാലിയന്‍വാലാ ബാഗില്‍ നടന്ന സംഭവങ്ങള്‍ ബ്രിട്ടീഷ്ഇന്ത്യന്‍ ചരിത്രത്തിലെ നാണംകെട്ട നടപടിയാണ്. ആ സംഭവങ്ങളില്‍ ഖേദമുണ്ട്. 21ാം നൂറ്റാണ്ടില്‍ യുകെയും, ഇന്ത്യയും പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സന്തോഷമുണ്ട്', ആസ്‌ക്വിത്ത് സന്ദര്‍ശക പുസ്തകത്തില്‍ കുറിച്ചു. 

കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ മാപ്പ് പറയണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയാണ് പ്രധാനമന്ത്രി തെരേസ മേയ് ചെയ്തത്. നാണക്കേടിന്റെ മുറിവാണ് കൂട്ടക്കൊലയെന്ന് പറഞ്ഞെങ്കിലും മാപ്പ് പറയാന്‍ അവര്‍ തയ്യാറായില്ല. 

ബ്രിട്ടീഷ് സാമ്രാജ്യ സര്‍ക്കാര്‍ നടത്തിയ കൂട്ടക്കൊലയില്‍ മാപ്പ് പറയാന്‍ യുകെ സര്‍ക്കാര്‍ എന്ത് കൊണ്ട് തയ്യാറാകുന്നില്ലെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ ഇന്ത്യയിലെ ബ്രിട്ടീഷ് അംബാസിഡര്‍ വിസമ്മതിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.