Breaking Now

ടോളില്‍ തടഞ്ഞു ; ജീവനക്കാരനെ ബോണറ്റിലാക്കി കാര്‍ പാഞ്ഞു പോയത് ആറു കിലോമീറ്റര്‍

നീ എന്റെ കാര്‍ തടയുമല്ലേ ? പോലീസുകാര്‍ പോലും ഇത് ചെയ്യില്ല എന്ന് ആക്രോശിച്ചുകൊണ്ട് ഡ്രൈവര്‍ നൂറു കിലോമീറ്റര്‍ വേഗതിയിലാണ് കാറോടിച്ചത്.

ഗുരുഗ്രാമില്‍ ടോള്‍ പ്ലാസയില്‍ നിര്‍ത്താതെ പോയ കാര്‍ തടയാന്‍ ശ്രമിച്ച ജീവനക്കാരന്‍ 6 കിലോമീറ്ററോളം ബോണറ്റിന്  മുകളില്‍ തൂങ്ങികിടന്നു. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. കാര്‍ ഡ്രൈവര്‍ ജീവനക്കാരനേയും കൊണ്ട് മനപൂര്‍വ്വം വണ്ടി ഓടിക്കുകയായിരുന്നു.

നീ എന്റെ കാര്‍ തടയുമല്ലേ ? പോലീസുകാര്‍ പോലും ഇത് ചെയ്യില്ല എന്ന് ആക്രോശിച്ചുകൊണ്ട് ഡ്രൈവര്‍ നൂറു കിലോമീറ്റര്‍ വേഗതിയിലാണ് കാറോടിച്ചത്. 

ടോള്‍ ബൂത്തുകളിലെ ജീവനക്കാരും വണ്ടി ഉടമകളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകാറുണ്ടെങ്കിലും ഈ ഡ്രൈവറുടെ ക്രൂരത ഞെട്ടിക്കുന്നതാണ് .




കൂടുതല്‍വാര്‍ത്തകള്‍.