Breaking Now

ആവേശം കൂടി പ്രവര്‍ത്തകര്‍ മരത്തില്‍ കയറി ; താഴെയിറക്കി മോദിയും

കര്‍ണാടകയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം.

മോദിയുടെ തരംഗം കുറഞ്ഞെങകിലും പ്രസംഗം ആവേശം കൊള്ളിക്കുന്നത് തന്നെയാണ്. ചിലയിടത്ത് പ്രവര്‍ത്തകരുടെ ആവേശം അതിരുകടക്കാറുണ്ട്. അങ്ങനെ ഒന്നാണ് കര്‍ണാടകയില്‍ സംഭവിച്ചത്.

കര്‍ണാടകയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ പ്രവര്‍ത്തകര്‍ ആവേശത്തോടെ മരത്തില്‍ കയറുകയായിരുന്നു. ചെറിയ കൊമ്പിലും മറ്റും കൂട്ടമായി ഇവര്‍ ഇരുന്നു. മോദി നേരിട്ട് ഇടപെട്ട് ഈ പ്രവര്‍ത്തകരെ താഴെയിറക്കി.

ചെറിയ മരക്കൊമ്പില്‍ കയറിഇരിക്കുന്നത് സുരക്ഷിതമല്ലെന്നും അപകടമുണ്ടായാല്‍ ഏവര്‍ക്കും അത് വേദനയാകുമെന്നും പറഞ്ഞ് മോദി പ്രവര്‍ത്തകരോട് താഴെയിറങ്ങാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.