Breaking Now

ഓര്‍മകള്‍ പങ്കുവെച്ച് ബ്രിസ്റ്റോളില്‍ കെ .എം . മാണി സാര്‍ അനുസ്മരണയോഗം

ബ്രിസ്റ്റോള്‍ : ജനാധിപധ്യ വിശ്വാസികളും അദ്ധ്വാന വര്‍ഗാനുഭാവികളുമായ ധാരാളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന യൂ.കെ യിലെ പ്രധാന സ്ഥലമായ ബ്രിസ്റ്റോളില്‍ നടന്ന കെ .എം.മാണി സാര്‍ അനുസ്മരണം ജനപ്രാധിനിത്യം കൊണ്ടും വൈകാരികമായ അനുഭവ പങ്കുവയ്ക്കല്‍ കൊണ്ടും അവിസ്മരണീയമായി. നേരിട്ടും കുടുംബപരമായും സംമൂഹ്യമായും മാണി സാറിനെ നേരിട്ടറിഞ്ഞവരും മനസ്സിലാക്കിയവരും ഒറ്റയ്ക്കും കൂട്ടായും അദ്ദേഹത്തെ സ്മരിച്ചപ്പോള്‍ പലരുടെയും കണ്ഠമിടറുന്നതായി തോന്നി. ചിലരെ സംബന്ധിച്ചിടത്തോളം മാണി സാര്‍ ഒരു അത്ഭുത പ്രതിഭാസമായിരുന്നു . മറ്റു ചിലര്‍ പ്രഗത്ഭനായ സാമ്പത്തിക വിദഗ്ദ്ധനായും , ജനകീയനായ ഭരണ കര്‍ത്താവായും, കര്‍ഷക രക്ഷകനായും, മാതൃകാ കുടുംബനായകനായും ഒക്കെ മാണി സാറിനെ വിശേഷിപ്പിച്ചു . കൂടുതല്‍ അടുത്തറിഞ്ഞനുഭവിച്ചവര്‍ പിതൃതുല്യനും വാത്സല്യനിധിയുമായ ഒരു അനുപമ വ്യക്തിത്വമായി മാണി സാറിനെകുറിച്ച് പറഞ്ഞപ്പോള്‍ ഹാളിലുണ്ടായിരുന്നവര്‍ക്കാര്‍ക്കും ഒട്ടും  അതിശയോക്തി തോന്നിയില്ല . 

 ബ്രിസ്റ്റോളില്‍ ഫിഷ്‌പോന്‍ഡ്‌സ് സെന്റ് ജോസഫ്‌സ് ഹാളില്‍ ഏപ്രില്‍ പതിനാലാം തിയതി ഞായറാഴ്ച്ചയാണ്  അനുസ്മരണം  നടന്നത് .

 പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ മാനുവല്‍ മാത്യു അദ്ത്യക്ഷത വഹിച്ച  യോഗത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷണല്‍ സെക്രട്ടറി ബെന്നി അമ്പാട്ട് ,ബ്രിസ്റ്റോള്‍ കേരളാ  കോണ്‍ഗ്രസ്  നേതാക്കളും സഹ പ്രോഗ്രാം കോര്‍ഡിനേറ്റര്മാരുമായ പ്രഥമ ബ്രിസ്‌ക പ്രസിഡന്റ്  ജോമോന്‍ സെബാസ്‌റ്യന്‍ , രാജുമോന്‍ പി.കെ  ,ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവും  ബ്രിസ്റ്റോള്‍ ബിസിനസ് ഫോറം പ്രെസിഡന്റുമായ പ്രസാദ്  ജോണ്‍ ,മാണി സാറിന്റെ കുടുംബ സൗഹൃദ ശ്രേണിയിലുള്ള പ്രമുഖ സാംസ്‌കാരിക   കാരുണ്യ പ്രവര്‍ത്തകന്‍ ജഗതീഷ് നായര്‍ , ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ ( ബ്രിസ്‌ക ) പ്രസിഡന്റ് ടോം ജേക്കബ് , ജനറല്‍ സെക്രട്ടറി ഷാജി വര്‍ക്കി ,സീറോ മലബാര്‍ ട്രസ്റ്റിമാരായ സെബാസ്റ്റ്യന്‍ ലോനപ്പന്‍ ,മെജോ ചെന്നേലില്‍  സീറോ മലങ്കര സെക്രട്ടറി റെജി മാണികുളം , ട്രുസ്ടീ വിനോദ് ജോണ്‍സന്‍ , സീറോ മലങ്കര  ചര്‍ച് സണ്‍ഡേ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വിനോയ് മാത്യു  ,  ഫിഷ്‌പോന്‍ഡ്‌സ് സ്‌നേഹ  അയല്‍ക്കൂട്ടം പ്രസിഡന്റ് ജോസ് കല്ലറച്ചുള്ളി , കള്‍ച്ചറല്‍ അഫെയേഴ്‌സ്  കോഓര്‍ഡിനേറ്റര്‍ ജോജി മാത്യു ,ബ്രിസ്‌ക  ഭാരവാഹികളായ ജീവന്‍ തോമസ് ,സന്തോഷ് ജേക്കബ് പുത്തേട്ട് , സജി മാത്യു ,കേരളാ യൂത്ത് ഫ്രണ്ട് ( ) മുന്‍ സംസ്ഥാന സെക്രട്ടറി രാജുമോന്‍ പി. കെ. ,  ബ്രിസ്‌ക മുന്‍ ജനറല്‍ സെക്രട്ടറിയും ജനപക്ഷം നേതാവുമായ ജോസ് തോമസ് ( ബോബി മാറാമാറ്റം ), യൂ. ബി .എം.എ പ്രെസിഡന്റും യുക്മ മുന്‍ റീജിയണല്‍ ട്രെഷറുമായ ജാക്‌സണ്‍ ,  കേരളാ കോണ്‍ഗ്രസിന്റെയും ഓവര്‍സീസ് കോണ്‍ഗ്രസിന്റെയും ബ്രിസ്റ്റൊളിലെ നേതൃ നിരയിലുള്ള സാജന്‍ സെബാസ്റ്റ്യന്‍ ,ജഗ്ഗി ജോസഫ്  , ബാബു അളിയത്,  ജെയിംസ് ജേക്കബ് പറയരുപറമ്പില്‍,വിന്‍സെന്റ് തോമസ് പരണികുളങ്ങര ,   ജെജിസന്‍ ജോസ് , ജോര്‍ജ്  തോമസ് ( റെജി മണിയാലില്‍ ),  തുടങ്ങിയവര്‍  അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു . മുതിര്‍ന്ന പ്രവാസിയും കേരളാ കോണ്‍ഗ്രസ് അനുഭാവിയുമായ ജോസ് മാത്യു തേവര്‍പറമ്പില്‍ നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ മാണി സാറുമായുള്ള സൗഹൃദാനുഭവങ്ങള്‍ വിവരിച്ചു .

 തലേ ദിവസം സൗത്തമേടില്‍ നടന്ന ആലോചനാ യോഗത്തിലും പലരും കുടുംബ സമേതം പങ്കെടുത്തിരുന്നു . ഞായറാഴ്ച മുന്‍നിശ്ചയ പ്രകാരമുള്ള ജോലിത്തിരക്കുള്ളവര്‍ സൗത്തമേഡ് യോഗത്തിലെത്തി അനുശോചനം അറിയിച്ചിരുന്നു . ബ്രാഡ്‌ലി സ്റ്റോക്ക് ടൌണ്‍ കൗണ്‍സിലര്‍ ടോം ആദിത്യ , ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് കൂടിയായ  യു.കെ. കെ.സി .എ പ്രസിഡന്റ് തോമസ് ജോസഫ് , ബ്രിസ്‌ക മുന്‍ പ്രെസിഡന്റുമാരായ ജോജിമോന്‍  കുര്യാക്കോസ് , ഷെല്‍വി വര്‍ക്കി ,കെ  .സി. വൈ .എല്‍ അഡ്‌വൈസറും മുന്‍ ബ്രിസ്‌ക ട്രെഷറുമായ ബിജു അബ്രാഹം , ബ്രിസ്‌ക വൈസ് പ്രസിഡന്റ് ബെന്നി കുടിലില്‍ ,അബ്രാഹം  മാത്യു ,പ്രവാസി  കേരളാ കോണ്‍ഗ്രസ്  നേതാക്കളായ ജെയിംസ് ഫിലിപ്പ് കുന്നുംപുറം , ഗ്രെയ്‌സണ്‍ മുപ്പ്രാപ്പിള്ളില്‍ ,സുബിന്‍ സിറിയക് ,റെജി തോമസ് , ബിനു ജോണ്‍ , ലിജോ , ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവും യു. കെ യിലെ പുതുപ്പള്ളി സംഗമം കോര്‍ഡിനേറ്ററുമായ റോണി എബ്രാഹം ,ഡയമണ്ട് ക്ലബ് പ്രസിഡന്റ് നോയിച്ചന്‍ അഗസ്റ്റിന്‍ ,  ബോബി   സൈമണ്‍ , കിഷന്‍ പയ്യന,ജോര്‍ജ് തോമസ് ( റെജി മണിയാലില്‍ ), ബിനോയ് മാങ്കോട്ടില്‍ , ബിജി ബാബു ,വിഭ വിനോദ് , ജോളി മാത്യു തുടങ്ങിയവരാണ് സൗത്തമേട് യോഗത്തിലെത്തി അനുശോചനം അറിയിച്ചത് .

ബ്രിസ്റ്റോള്‍ സീറോ മലബാര്‍ പള്ളി വികാരി ഫാ . പോള്‍ വെട്ടിക്കാട്ട് മരണ വിവരം അറിഞ്ഞപ്പോള്‍ തന്നെ അനുശോചനം അറിയിക്കുകയും ശവ സംസ്‌കാരം നടന്ന ദിവസം വിശുദ്ധ കുര്‍ബാന മദ്ധ്യേ അനുസ്മരിക്കുകയും ചെയ്തു . മാണി സാറുമായി ചെറുപ്പം മുതല്‍ ആത്മബന്ധം പുലര്‍ത്തിയിരുന്ന  ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ വിശ്വാസ പരിശീലന ഡയറക്ടര്‍ ഫാ . ജോയ് വയലിലും അനുശോചിച്ചു .

 
കൂടുതല്‍വാര്‍ത്തകള്‍.