Breaking Now

എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

കേരളത്തിന്റെ സമൃദ്ധമായ കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മപുതുക്കല്‍ കൂടിയാണ് വിളവെടുപ്പ് ഉത്സവം കൂടിയായ വിഷു.

കേരളത്തിന് ഇന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു. ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് മനസ്സില്‍ കൊന്നപ്പൂക്കളുടെ നൈര്‍മല്യത്തോടെ വിഷു ആഘോഷിക്കുമ്പോള്‍ കേരളം ഇന്ന് മഞ്ഞയണിയും. 

ഭഗവാന്‍ ശ്രീകൃഷ്ണന്റെ രൂപത്തിന് മുന്നില്‍ വെട്ടിത്തിളങ്ങുന്ന ഓട്ടുരുളിയില്‍ കണിവെള്ളരിയും മറ്റു പഴവര്‍ഗങ്ങളും കൊന്നപ്പൂക്കളും സ്വര്‍ണ്ണം, വെള്ളി നാണയങ്ങളും വാല്‍ക്കണ്ണാടിയും നിറച്ചാണ് കണിയൊരുക്കുന്നത്. വിഷുക്കണിയ്ക്ക് മുന്നില്‍ കണ്ണുതുറക്കുന്നതോടെ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് വേണ്ട സമൃദ്ധിയുടെ കാഴ്ച ഉള്ളിലൊതുക്കാം. മഹാവിഷ്ണുവിന്റെ മുഖമാണ് കണിവെള്ളരിയെന്നും കൊന്നപ്പൂ കിരീടമാണെന്നും വാല്‍ക്കണ്ണാടി മനസ്സുമാണെന്നാണ് സങ്കല്‍പ്പം. വിഷുക്കണി കണ്ട് മുതിര്‍ന്നവരില്‍ നിന്ന് കുട്ടികള്‍ കൈനീട്ടം വാങ്ങുന്നതോടെ വിഷു ആഘോഷങ്ങള്‍ അവസാനിക്കില്ല. വിഭവസമൃദ്ധമായ സദ്യയും പടക്കങ്ങളും പൂത്തിരികളും ഒരുക്കുന്ന ദൃശ്യവിസ്മയങ്ങളും വിഷുവിന് ഒഴിച്ചു കൂടാനാകാത്തതാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.