CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 39 Minutes 32 Seconds Ago
Breaking Now

ക്രൂയിഷ് ഷിപ്പില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഹോളിഡേ ആഘോഷിച്ച 17കാരിക്ക് ലൈംഗിക പീഡനം; പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ വെറുതെവിട്ടു

ഇറ്റലിയില്‍ താമസിക്കുന്ന 18കാരനാണ് പ്രതി. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജഡ്ജ് വെറുതെവിടുകയായിരുന്നു

രക്ഷിതാക്കള്‍ക്കൊപ്പം ഹോളിഡേ ആഘോഷിക്കാന്‍ ക്രൂയിഷ് ഷിപ്പില്‍ യാത്ര ചെയ്ത ബ്രിട്ടീഷുകാരി കൗമാരക്കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. 17 വയസ്സുള്ള പെണ്‍കുട്ടിയെ തന്റെ ക്യാബിനിലേക്ക് ബലം പ്രയോഗിച്ച് വലിച്ചിഴച്ച ലൈംഗിക അതിക്രമി പീഡനത്തിന് ഇരയാക്കിയെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇറ്റലിക്കാരനാണ് സംഭവത്തില്‍ അറസ്റ്റിലായത്. എന്നാല്‍ ടെക്‌നിക്കല്‍ പ്രശ്‌നങ്ങളുടെ പേരില്‍ പ്രതിയെ വെറുതെവിട്ടു. സ്പാനിഷ് നഗരമായ വലെന്‍സിയയില്‍ കപ്പല്‍ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. കപ്പലില്‍ നടന്ന സംഭവം ക്യാപ്റ്റന്‍ പോര്‍ട്ട് അധികൃതരെ അറിയിച്ചിരുന്നു. ഇവരാണ് പോലീസിനെ വിളിച്ചത്. 

ഇറ്റലിയില്‍ താമസിക്കുന്ന 18കാരനാണ് പ്രതി. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജഡ്ജ് വെറുതെവിടുകയായിരുന്നു. തന്റെ അധികാര പരിധിയില്‍ വരുന്ന ഇടമല്ല കൃത്യം നടന്ന സ്ഥലമെന്നതാണ് കാരണം. ഷിപ്പിന്റെ ഉടമരാജ്യമായ പനാമ, പെണ്‍കുട്ടിയുടെ സ്വദേശമായ യുകെ, പ്രതിയുടെ രാജ്യമായ ഇറ്റലി എന്നിവരോട് നടപടി സ്വീകരിക്കാനാണ് ജഡ്ജ് ആവശ്യപ്പെട്ടത്. 

ഒരു വിദേശി മറ്റൊരു വിദേശിക്ക് നേരെ അന്താരാഷ്ട്ര ജലത്തില്‍ വെച്ച് നടത്തിയ അതിക്രമത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ജഡ്ജ് വ്യക്തമാക്കിയത്. അടുത്തിടെ അന്താരാഷ്ട്ര നിയമങ്ങള്‍ സ്‌പെയിന്‍ സ്വീകരിച്ചതാണ് പ്രശ്‌നമായത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.