CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 28 Minutes 52 Seconds Ago
Breaking Now

ജാന്‍വിയുടെ കൂട്ടുകാരന് ട്രാഫിക് പോലീസിന്റെ വക എട്ടിന്റെ പണി

ബോളിവുഡ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വിക്കൊപ്പം ബിഗ് സ്‌ക്രീനിലെത്തിയ താരമാണ് ഇഷാന്‍ ഖട്ടര്‍. 'ദഡക്ക്' എന്ന ഒരൊറ്റ ചിത്രംകൊണ്ട് പ്രേഷകരുടെ ആരാധനപാത്രമായി മാറിയ ഇഷാന് പറ്റിയ അമളിയാണ് ബോളിവുഡിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്ത താരത്തിന്റെ ബൈക്ക് ട്രാഫിക്ക് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

താരം ബൈക്ക് ഓടിക്കുന്നതിന്റേയും പൊലീസ് ബൈക്ക് ട്രക്കില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 500 രൂപ പിഴ അടച്ചാണ് ഇഷാന്‍ ബൈക്ക് സ്റ്റേഷനില്‍ നിന്നും ഇറക്കിയത്. 

സൈറത്ത് എന്ന പ്രശസ്ത മറാത്തി ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പാണ് ദഡക്ക്. ജാന്‍വിയും ഇഷാനും ചേര്‍ന്ന അഭിനയിച്ച് തകര്‍ത്ത ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. 75 കോടിയിലധികമാണ് ചിത്രം നേടിയ കലക്ഷന്‍. 

 




കൂടുതല്‍വാര്‍ത്തകള്‍.