CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 47 Seconds Ago
Breaking Now

വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണം ; ശബരിമലയുടെ പേര് പറയാതെ രാഹുല്‍ഗാന്ധി

വിശ്വാസമായാലും ആചാരമായാലും അത് പ്രകടിപ്പിക്കണം. ഇതിന് കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും തടസം നില്‍ക്കില്ല.

വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശബരിമലയുടെ പേര് പറയാതെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. പത്തംതിട്ടയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. വിശ്വാസമായാലും ആചാരമായാലും അത് പ്രകടിപ്പിക്കണം. ഇതിന് കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും തടസം നില്‍ക്കില്ല. എന്നാല്‍ അത് അക്രമത്തിലേക്ക് പോകരുത്. ഈ വിഷത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പ്രളയ ദുരിതാശ്വാസത്തിന് സംസ്ഥാന സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യണം. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാന്‍ പ്രളയത്തിലകപ്പെട്ടവര്‍ക്ക് വലിയ സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

താന്‍ മത്സരിക്കാനായി കേരളം തെരഞ്ഞെടുത്തത് തുല്യതയുള്ള നാടായതിനാലാണ്. കേരളത്തില്‍ മത്സരിക്കുന്നത് രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാനാണെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.