പതിവിന് വിരുദ്ധമായി ഇത്തവണ വിഷുദിനത്തില്‍ തിരുവമ്പാടി ക്ഷേത്രത്തിലെ കൃഷ്ണനെയാണ് വിഷുകണി കണ്ടതെന്നും അതുവരെ കണ്ണു തുറന്നില്ലെന്നുമുള്ള സുരേഷ് ഗോപിയുടെ പ്രസ്താവന ചര്‍ച്ചയായിരുന്നു. ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ലക്ഷ്മി രാജീവ്
പോസ്റ്റിങ്ങനെ
കണ്ണ് തുറക്കാതെ പ്രഭാത കൃത്യങ്ങള്‍ എല്ലാം ചെയ്തു, വസ്ത്രം മാറി, ഹോട്ടല്‍ റൂമില്‍ നിന്നിറങ്ങി നേരെ തിരുവമ്പാടിയില്‍ ചെന്നിട്ടെ കണ്ണ് തുറന്നുള്ളൂ എന്ന് സുരേഷ് ഗോപി പറഞ്ഞത് അറിഞ്ഞു. വല്ലയിടത്തും വീണു തലപൊട്ടിയെങ്കില്‍ സര്‍ക്കാരിന് അതുമൊരു ബാധ്യത ആയേനെ.
കണ്ണടച്ച് ഇരുട്ടാക്കുന്ന ഇയാളെ ഒക്കെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം.
കഴിഞ്ഞ ഇരുപത്തി നാലു വര്‍ഷമായി വീട്ടില്‍ കണി ഒരുക്കുന്നത് ഞാനായതുകൊണ്ടു ഞാന്‍ കണ്ണുപൊത്തി വിഷുക്കണി കണ്ടിട്ടില്ല എന്നും,സുരേഷ് ഗോപിയുടെ ഈ പ്രസ്താവന ബാലിശവും തികഞ്ഞ മനുഷ്യത്വരഹിതവും , സ്ത്രീവിദ്വേഷവും ആണെന്നും സൂചിപ്പിക്കട്ടെ. ആരെങ്കിലും രാവിലെ ഉണര്‍ന്നു മറ്റുള്ളവര്‍ക്ക് കാണാന്‍ ഒരുക്കുന്നതാണ് കണി. അത് പതിവായി ഒരുക്കുന്ന ആള് ഒരിക്കലും കണി കാണുന്നുമില്ല. അത് നൂറുശതമാനവും വീട്ടിലെ സ്ത്രീകള്‍ ആയിരിക്കുമെന്നും ഉറപ്പാണ്