CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 5 Minutes 22 Seconds Ago
Breaking Now

സുധാകരന്റെ ആ പരസ്യം സ്ത്രീ വിരുദ്ധം ; അണിയറക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് എം വി ജയരാജന്‍

പുരുഷന്‍ മാത്രമാണ് നല്ലതെന്നുള്ള വേര്‍തിരിവുണ്ടാക്കുന്നതാണ് പരസ്യമെന്നും പരസ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ജയരാജന്‍ വ്യക്തമാക്കി.

കെ സുധാകരന്റെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സുധാകരന്‍ ഫേസ്ബുക്ക് പേജില്‍ ഇട്ട പരസ്യം സ്ത്രീവിരുദ്ധമാണെന്നും സ്ത്രീയെ ഒന്നിനും കൊള്ളാത്തവളായി ചിത്രീകരിക്കുന്നതാണുമെന്നുമാണ്  എം വി ജയരാജനും സിപിഎമ്മും ആരോപിക്കുന്നത്. പുരുഷന്‍ മാത്രമാണ് നല്ലതെന്നുള്ള വേര്‍തിരിവുണ്ടാക്കുന്നതാണ് പരസ്യമെന്നും പരസ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ജയരാജന്‍ വ്യക്തമാക്കി. 

'ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാര്‍ലമെന്റില്‍ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല........' ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി'  എന്ന കുറിപ്പോടെ സുധാകരന്‍ ഇന്നലെ ഫേസ്ബുക്കില്‍ പങ്ക് വച്ച  ഒന്നര മിനുട്ട് ദൈര്‍ഘ്യമുള്ള പ്രചരണ പരസ്യമാണ് വിവാദമായിരിക്കുന്നത്. 

ഒരു വീട്ടിലെ സ്വത്ത് തര്‍ക്കം എന്ന തോന്നിപ്പിക്കുന്ന രീതിയില്‍ ആരംഭിക്കുന്ന പരസ്യം 'അവള്‍ ' പോയാല്‍ ഒന്നും നടക്കില്ല എന്നും ആണ്‍കുട്ടി തന്നെ പോകണം കാര്യങ്ങള്‍ ശരിയാക്കാന്‍ എന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ ശ്രീമതി നടത്തിയ പ്രസംഗങ്ങളെയും പരസ്യം കളിയാക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. 'ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി'  എന്ന പരസ്യത്തിലെ കഥാപാത്രത്തിന്റെ പ്രസ്താവനക്കെതിരെ കടുത്ത വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.