CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 34 Minutes 50 Seconds Ago
Breaking Now

അവസരങ്ങള്‍ നിഷേധിച്ചാല്‍ അവ സൃഷ്ടിക്കും ; പാര്‍വതി

തനിക്ക് അവസരങ്ങള്‍ നിഷേധിച്ചാല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നടി പാര്‍വതി. താര സംഘടനയായ അമ്മയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഡബ്ല്യു സിസിയില്‍ അംഗങ്ങളും അല്ലാത്തവരുമായവര്‍ക്ക് അവസരം നഷ്ടമാകുന്നുണ്ടെന്ന് പാര്‍വതി തുറന്നുപറഞ്ഞു. അഭിനയത്തിന് പുറമേ സിനിമാ സംവിധാന നിര്‍മ്മാണ രംഗങ്ങളിലും ചുവടുറപ്പിക്കാനുള്ള തീരുമാനത്തിലാണ് താരം. 

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഉയരെ എന്ന ചിത്രമാണ് പാര്‍വതിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ഉയരെ 26ന് തിയറ്ററിലെത്തും.

സിനിമയ്ക്കതീതമായി വ്യക്തികള്‍ക്ക് പ്രാധാന്യമില്ലെന്നും സിനിമാ സംവിധാന നിര്‍മ്മാണ മേഖലയിലേക്കു കടന്നുവരുമെന്നുമാണ് പാര്‍വതി പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.