മലപ്പുറം തുവ്വൂരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പൊതുയോഗത്തില്‍ പങ്കെടുക്കാതെ നടിയും എ ഐ സി സി സെക്രട്ടറിയുമായ ഖുശ്ബു മടങ്ങി. പരിപാടിക്ക് ആളുകളുടെ പങ്കാളിത്തം കുറഞ്ഞതിനെ തുടര്‍ന്നാണ് ഖുശ്ബു സ്ഥലത്തെത്തിയ ശേഷം പങ്കടുക്കാതെ മടങ്ങിയത്.
വൈകിട്ട് നാല് മണിക്ക് നിശ്ചയിച്ച പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ നാലരയോടെയാണ് ഖുശ്ബു തുവ്വൂരിലെത്തിയത്. പരിപാടിക്ക് സംഘാടകര്‍ ആവശ്യമായ ഒരുക്കം നടത്താത്തതും ആളുകളുടെ പങ്കാളിത്തം കുറഞ്ഞതും ഖുശ്ബുവിനെ ദേഷ്യം പിടിപ്പിച്ചു. ഇതോടെ കാറില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കാതെ അവര്‍ മടങ്ങുകയായിരുന്നു. പരിപാടിയുടെ സമയം സംബന്ധിച്ച ആശയക്കുഴപ്പമാണ് ആളുകള്‍ കുറയാന്‍ കാരണമെന്ന് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിച്ചു.
സംഭവത്തില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് പ്രാദേശിക നേതൃത്വത്തോട് വിശദീകരണം തേടിയിട്ടുണ്ട്.