CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 1 Minutes 59 Seconds Ago
Breaking Now

മല്യയും നീരവ് മോദിയും മാത്രമല്ല 36 വ്യവസായികള്‍ രാജ്യം വിട്ടു ; കണക്കുകള്‍ വ്യക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ക്രിമിനല്‍ കുറ്റം ചുമത്തി വ്യവസായികളില്‍ വിജയ് മല്യയും നിരവ് മോദിയും മാത്രമല്ല 36 പേര്‍ ഇന്ത്യ വിട്ടതായി സ്ഥിരീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു

രാജ്യത്തെ വഞ്ചിച്ച് നാടുവിടുന്നവരുടെ എണ്ണം ഏറുകയാണ്. ഇവരുടെ സ്വത്ത് കണ്ടെത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യാനുള്ള നെട്ടോട്ടത്തിലാണ് അധികൃതര്‍. ഇതിനിടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

ക്രിമിനല്‍ കുറ്റം ചുമത്തി വ്യവസായികളില്‍  വിജയ് മല്യയും നിരവ് മോദിയും മാത്രമല്ല 36 പേര്‍ ഇന്ത്യ വിട്ടതായി സ്ഥിരീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. കോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ചോപ്പര്‍ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന മോഹന്‍ ഗുപ്തയുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം അറിയിച്ചത്.

സന്ദേസര സഹോദരങ്ങള്‍, വിജയ് മല്യ, ലളിത് മോദി, നിരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയ 36 ബിസിനസുകാരാണ് രാജ്യം വിട്ടതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.