CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 15 Seconds Ago
Breaking Now

യേശുക്രിസ്തു അണിഞ്ഞ മുള്‍ക്കിരീടം തീയില്‍ നിന്നും രക്ഷപ്പെടുത്തിയ ഹീറോ പുരോഹിതന്‍; അഗ്നിവിഴുങ്ങിയ പാരീസിലെ നോത്ര ദാം കത്തീഡ്രലില്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ച് കടന്നെത്തി ഫാദര്‍ ഫോര്‍ണിയര്‍

ഫയര്‍ഫൈറ്റേഴ്‌സിനൊപ്പമാണ് ഫാദര്‍ ഫോര്‍ണിയര്‍ കത്തീഡ്രലില്‍ കടന്ന് വസ്തുവകകള്‍ രക്ഷപ്പെടുത്തിയത്.

പാരീസിലെ ബറ്റാക്ലാന്‍ ഭീകരാക്രമണത്തില്‍ പരുക്കേറ്റവരെ സഹായിക്കുകയും, അഫ്ഗാനിസ്ഥാനിലുണ്ടായ സ്‌ഫോടനത്തില്‍ നിന്നും രക്ഷപ്പെടുകയും ചെയ്ത ഫ്രഞ്ച് പുരോഹിതന് വീണ്ടും ഹീറോ പരിവേഷം. ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോത്ര ദാം കത്തീഡ്രലില്‍ തീ പടര്‍ന്നുപിടിച്ചതോടെയാണ് പള്ളിയുടെ പ്രധാന ഗോപുരം കത്തിയമര്‍ന്നത്. പാരിസ് ഫയര്‍ ബ്രിഗേഡ് ചാപ്ലിന്‍ ജീന്‍ മാര്‍ക് ഫോര്‍ണിയര്‍ കത്തീഡ്രല്‍ കത്തിയമരുമ്പോള്‍ നിസ്സഹായനായി നോക്കിനിന്നില്ല. 

കത്തീഡ്രലില്‍ സൂക്ഷിച്ചിരുന്ന പുരാതനമായ രണ്ട് വിശിഷ്ട വസ്തുക്കള്‍ രക്ഷപ്പെടുത്താനാണ് ജീവന്‍ പണയം വെച്ചും ഫാദര്‍ ഫോര്‍ണിയര്‍ രംഗത്തിറങ്ങിയത്. ബ്ലെസ്ഡ് സേക്രമെന്റും, ക്രൗണ്‍ ഓഫ് തോണ്‍സുമാണ് അഗ്നിവിഴുങ്ങിയ കെട്ടിടത്തില്‍ നിന്നും ഫോര്‍ണിയര്‍ രക്ഷപ്പെടുത്തിയത്. രണ്ട് മതപരമായ ചിഹ്നങ്ങളും വന്‍ തീപിടുത്തത്തില്‍ നഷ്ടമാകുമെന്ന് ആശങ്കപ്പെട്ട് ഇരിക്കവെയാണ് ഫാദര്‍ ഫോര്‍ണിയര്‍ രക്ഷകനായത്. 

ഈ നൂറ്റാണ്ടില്‍ പാരീസില്‍ വെച്ചുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ പരുക്കേറ്റവരെ സഹായിക്കാന്‍ ഫാദര്‍ ഫോര്‍ണിയര്‍ രംഗത്തിറങ്ങിയിരുന്നു. 89 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ആര്‍മി ചാപ്ലിനായി സേവനം നല്‍കവെ അഫ്ഗാനില്‍ വെച്ചുണ്ടായ സ്‌ഫോടനത്തെയും അദ്ദേഹം അതിജീവിച്ചിരുന്നു. ഫയര്‍ഫൈറ്റേഴ്‌സിനൊപ്പമാണ് ഫാദര്‍ ഫോര്‍ണിയര്‍ കത്തീഡ്രലില്‍ കടന്ന് വസ്തുവകകള്‍ രക്ഷപ്പെടുത്തിയത്. എമര്‍ജന്‍സി സര്‍വ്വീസുകള്‍ വാര്‍ത്ത സ്ഥിരീകരിച്ചു. 

ഫാദര്‍ ഫോര്‍ണിയര്‍ യഥാര്‍ത്ഥ ഹീറോയാണ്. യാതൊരു ഭയവും കൂടാതെ കത്തീഡ്രലില്‍ കടന്ന് ഇവ രക്ഷിക്കുകയായിരുന്നു. ദിവസവും മരണവും ജീവിതവും തമ്മില്‍ ബന്ധപ്പെടുന്നതിനാല്‍ അദ്ദേഹത്തിന് ലവലേശം ഭയമുണ്ടായിരുന്നു, എമര്‍ജന്‍സി സര്‍വ്വീസുകള്‍ വ്യക്തമാക്കി. യേശുക്രിസ്തുവിനെ ക്രൂശിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അണിഞ്ഞതെന്ന് കരുതുന്ന മുള്‍ക്കിരീടം കത്തീഡ്രലിന്റെ വിശിഷ്ട വസ്തുവാണ്. 




കൂടുതല്‍വാര്‍ത്തകള്‍.