CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 6 Seconds Ago
Breaking Now

വീഡിയോയില്‍ സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ല ; കേസിനെ നിയമപരമായി നേരിടുമെന്ന് സുധാകരന്‍

ജീവിതത്തില്‍ ഇതുവരെ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

പ്രചാരണ വീഡിയോയില്‍ സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. ഒരു വ്യക്തിയുടെ കഴിവുകേടിനെ മാത്രമാണ് തുറന്നുകാട്ടിയത്. വനിതാ കമ്മീഷനെടുത്ത കേസിനെ നിയമപരമായി നേരിടും. ജീവിതത്തില്‍ ഇതുവരെ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ പ്രചാരണ വീഡിയോ ആണ് വിവാദമായത്. വീഡിയോ സ്ത്രീ വിരുദ്ധമാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. വീഡിയോയിലെ കഥാപാത്രങ്ങള്‍ക്ക് പാര്‍ലമെന്റില്‍ പ്രസംഗിച്ചവരുമമായോ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ആരുമായോ ബന്ധമില്ലെന്ന കമന്റോടു കൂടിയാണ് കെ സുധാകരന്‍ പ്രചാരണ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത് .




കൂടുതല്‍വാര്‍ത്തകള്‍.