CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 34 Minutes 46 Seconds Ago
Breaking Now

ഒബാമ പോലും അവധിക്കാലം ആഘോഷിക്കാന്‍ ചിന്തിക്കുന്ന രീതിയില്‍ വയനാടിനെ മാറ്റും ; രാഹുല്‍ഗാന്ധി

റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടും. മലേഷ്യയുമായി ഉണ്ടാക്കിയ കരാര്‍ പൊളിച്ചെഴുതും.

വയനാടിനെ സുസ്ഥിര വിനേദ സഞ്ചാര കേന്ദ്രമാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അവധിക്കാലം ആഘോഷിക്കുന്നതിനെ പറ്റി ആലോചിക്കുമ്പോള്‍ ഒബാമ പോലും ചിന്തിക്കുന്ന സ്ഥലമായി വയനാടിനെ മാറ്റും. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടും. മലേഷ്യയുമായി ഉണ്ടാക്കിയ കരാര്‍ പൊളിച്ചെഴുതും. ലോക്‌സഭയില്‍ മോദി അപമാനിച്ച തൊഴിലുറപ്പ് പദ്ധതിയിലൂടെ സിവില്‍ സര്‍വീസില്‍ മുന്നിലെത്തുന്ന ആയിരം ശ്രീധന്യ സുരേഷുമാരെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് കാണിച്ചുകൊടുക്കുമെന്നും രാഹുല്‍ തിരുവമ്പാടിയില്‍ പറഞ്ഞു (ശ്രീധന്യയുടെ മാതാപിതാക്കള്‍ തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു)

ജീവിതാവസാനം വരെ വയനാടുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുമെന്ന് ബത്തേരിയിലെ പൊതു സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു. തിരുവമ്പാടി, വണ്ടൂര്‍, തൃത്താല എന്നിവിടങ്ങളില്‍ വന്‍ ജനാവലിയാണ് ഒഴുകിയെത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.