കറുത്ത നിറമായതിന്റെ പേരില്‍ ഭാര്യ ഭര്‍ത്താവിനെ തീ കൊളുത്തി കൊന്നു. യുപിയിലെ ബറെയ്‌ലിയില്‍ തിങ്കളാഴ്ചയാണ് സംഭവം, ഉറങ്ങിക്കിടന്ന സത്യവീര്‍സിങ്ങിനെ ഭാര്യ പ്രേം ശ്രീ (22) ആണ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നത്.
രണ്ടു വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇരുവര്‍ക്കും അഞ്ച് മാസം പ്രായമുള്ള പെണ്‍കുട്ടിയുണ്ട്. സത്യവീറിന് കറുത്ത നിറം ആയതിനാല്‍ പ്രേം ശ്രീയ്ക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ഇതിന്റെ പേരില്‍ എപ്പോഴും വഴക്കുണ്ടാക്കുമായിരുന്നുവെന്നും സഹോദരന്‍ പറയുന്നു.വിവാഹത്തിന് മുമ്പ് സത്യവീറിനെ പ്രീതി കണ്ടിട്ടുണ്ടായിരുന്നില്ല. പ്രേം ശ്രീ എപ്പോഴും നിറത്തിന്റെ പേരില്‍ സത്യവീറിനെ കളിയാക്കിയിരുന്നുവെന്നും സഹോദരന്‍ പോലീസിനോട് പറഞ്ഞു.
പുലര്‍ച്ചെ 5.45നാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സത്യവീര്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. തീ പടര്‍ന്നുപിടിച്ചതിനാല്‍ പ്രേം ശ്രീയുടെ കാലിലും പൊള്ളലേറ്റു.