CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 25 Seconds Ago
Breaking Now

ശബരിമല മേല്‍ശാന്തിയെ സന്ദര്‍ശിച്ച് ഇടത് സ്ഥാനാര്‍ത്ഥി എംബി രാജേഷ് ; സംഭവം വിവാദത്തില്‍

മേല്‍ശാന്തിയെ സന്ദര്‍ശിക്കുകയും അതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തത് ഇടത് നിലപാടുകള്‍ക്കെതിരാണെന്ന് വിലയിരുത്തപ്പെടുന്നു

ശബരിമല മേല്‍ശാന്തി തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ചെര്‍പ്പുളശ്ശേരിയിലെ വസതിയില്‍ ഇടത് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് സന്ദര്‍ശിച്ചത് വിവാദമായിരുന്നു. ശബരിമലയില്‍ കൈവിട്ടു പോകാന്‍ സാധ്യതയുള്ള വോട്ടുകളെ കൂടെ നിര്‍ത്തുകയായിരുന്നു സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം. മേല്‍ശാന്തിയെ സന്ദര്‍ശിക്കുകയും അതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തത് ഇടത് നിലപാടുകള്‍ക്കെതിരാണെന്ന് വിലയിരുത്തപ്പെടുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും ഉറച്ചു നില്‍ക്കവേയാണ് രാജേഷിന്റെ ഈ നീക്കം.

മറ്റ് മണ്ഡലങ്ങളില്‍ നിന്ന് വ്യത്യസ്തമായി അയ്യപ്പ ഭക്തര്‍ ഏറെയുള്ള പാലക്കാട്ടെ സ്ഥിതി ഇക്കുറി വ്യത്യസ്തമാണ്.ഈ വോട്ടുകള്‍ യുഡിഎഫ് ക്യാമ്പിലെത്തുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി എന്‍എസ്എസ്, യുഡിഎഫിന് അനുകൂലമായ നിലപാടിലുമാണ്. ഇതിനിടെയാണ് രാജേഷിന്റെ സന്ദര്‍ശനം.

ചെര്‍പ്പളശ്ശേരിക്കടുത്ത് കാറല്‍മണ്ണയിലാണ് തന്റ അമ്മ വീടെന്നും മേല്‍ശാന്തിയുമായി ദീര്‍ഘകാലത്തെ ബന്ധമാണുള്ളതെന്നും സന്ദര്‍ശനം വിവാദമായതിനെ തുടര്‍ന്ന് രാജേഷ് ഫെയ്‌സ്ബുക്കില്‍ പറഞ്ഞിരുന്നു. എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ സന്ദര്‍ശിക്കാറുള്ളതാണെന്നും സംഭാരവും അടയും അപ്പവുമായാണ് സ്വീകരിച്ചതെന്നും പറയുന്നുണ്ട്. പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്ജ് പന്തളം രാജകുടുംബത്തെ സന്ദര്‍ശിച്ചതും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.