CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 52 Minutes 24 Seconds Ago
Breaking Now

രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിയുടെ എംപിയുടെ പരാതിയില്‍ കേസ് വാദിച്ചു; കോണ്‍ഗ്രസ് സര്‍ക്കാര്‍ അഭിഭാഷകയെ പുറത്താക്കി

രാജസ്ഥാന്‍ സര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ അഭിഭാഷകരില്‍ ഒരാളായ രുചി കോലിക്ക് എതിരെയാണ് നടപടി.

സുപ്രീംകോടതിയില്‍ ബിജെപി എംപിയുടെ കേസ് വാദിച്ച അഭിഭാഷകയെ പുറത്താക്കി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. രാജസ്ഥാന്‍ സര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ അഭിഭാഷകരില്‍ ഒരാളായ രുചി കോലിക്ക് എതിരെയാണ് നടപടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റഫാല്‍ കരാറില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി എംപി മീനാക്ഷി ലേഖി ഫയല്‍ ചെയ്ത കോടതിയലക്ഷ്യ കേസിലാണ് അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡായി രുചി കോലി ഹാജരായത്. 

ഇതോടെയാണ് അടിയന്തരമായി രുചി കോലിയെ തസ്തികയില്‍ നിന്നും നീക്കാന്‍ രാജസ്ഥാന്‍ നിയമവകുപ്പ് നടപടി സ്വീകരിച്ചത്. 'രുചി കോലി, അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ്, സുപ്രീംകോടതി, ന്യൂഡല്‍ഹി എന്നവരെ എല്ലാ ചുമതലകളില്‍ നിന്നും അടിയന്തരമായി നീക്കിയിരിക്കുന്നു', നിയമകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവില്‍ വ്യക്തമാക്കി. എല്ലാ കേസുകളുടെയും പട്ടിക അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ മനീഷ് സിംഗ്വിക്ക് കൈമാറാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

സ്ഥാനം തെറിക്കാനുള്ള കാരണങ്ങള്‍ ഉത്തരവില്‍ വ്യക്തമാക്കുന്നില്ലെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന് എതിരെയുള്ള കേസില്‍ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് ആയി രുചി എത്തിയെന്ന് കണ്ടെത്തിയ ഉടനെയാണ് നടപടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സുപ്രീംകോടതി നടത്തുന്ന കഠിനമായ പരീക്ഷ പാസാകുന്ന അഭിഭാഷകര്‍ക്കാണ് അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് ആകാന്‍ സാധിക്കുക. 

പരാതിക്കാര്‍ക്ക് വേണ്ടി പരമോന്നത കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ എഒആറിന് സാധിക്കും. കേസില്‍ ഏപ്രില്‍ 22ന് വിശദീകരണം നല്‍കാന്‍ രാഹുലിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.