നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി. ഇന്‍സ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യല്‍ പേജിലൂടെ കുഞ്ചാക്കോ തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്.
'ഒരു ആണ്‍ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാര്‍ത്ഥനകള്‍ക്കും, കരുതലിനും നന്ദി. ജൂനിയര്‍ കുഞ്ചാക്കോ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്റെ സ്‌നേഹം നല്‍കുന്നു', എന്നാണ് ഈ വാര്‍ത്ത പങ്കുവച്ച് കുഞ്ചാക്കോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
2005 ലാണ് കുഞ്ചാക്കോ ബോബന്‍ വിവാഹിതനാകുന്നത്. നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്‍ പ്രിയ ആന്‍ സാമുവേല്‍ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. ജൂനിയര്‍ കുഞ്ചാക്കോ എന്നാണ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍ കുഞ്ചാക്കോ എഴുതിയിരിക്കുന്നത്.