CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 49 Minutes 42 Seconds Ago
Breaking Now

ലൂസിഫര്‍ ഇന്ന് സൗദിയില്‍ പ്രദര്‍ശനത്തിനെത്തും ; വിജയ കുതിപ്പ് തുടരുന്നു

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഇന്ന് സൗദി അറേബ്യയില്‍ പ്രദര്‍ശനത്തിനെത്തും. ഇതോടെ മൂന്നര പതിറ്റാണ്ടിന് ശേഷം ജിദ്ദയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന നേട്ടമാണ് ലൂസിഫറിന് കിട്ടുക.

പ്രവാസി മലയാളികള്‍ ഏറെ ആവേശത്തോടെയാണ് മോഹന്‍ലാലിന്റെ മെഗാ ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ജിദ്ദയിലെ റെഡ് സീ മാളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 9:30 നും ഉച്ചയ്ക്ക് ഒരുമണിക്കും രാത്രി 10:30 നുമാണ് പ്രദര്‍ശനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടുംബമായി എത്തുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും പ്രത്യേകം പ്രദര്‍ശനങ്ങള്‍ ഉണ്ട്. 

ജിദ്ദയ്ക്കു പുറമെ റിയാദിലെ തീയറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. കേരളത്തില്‍ മാര്‍ച്ച് 28 നാണ് ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തിയത്. അന്ന് തന്നെ യു എ ഇയിലും റിലീസ് ചെയ്തിരുന്നു. പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എട്ടു ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.