CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes Ago
Breaking Now

ഹൈബി ഈഡന്‍ നിര്‍മ്മിച്ചു നല്‍കിയ കൃപേഷിന്റെ വീടിന് നാളെ പാലു കാച്ചും

ഗൃഹപ്രവേശന ചടങ്ങില്‍ എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ ഹൈബി ഈഡന്‍ പങ്കെടുക്കും

പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡന്‍ എംഎല്‍എ നിര്‍മ്മിച്ച വീടിന് ഏപ്രില്‍ 19 ന് പാലു കാച്ചും. മാര്‍ച്ച് 3നാണ് വീടിന് കുറ്റിയടിച്ചത്.

രാവിലെ 11നാണ് ലളിതമായ ചടങ്ങില്‍ ഗൃഹപ്രവേശന ചടങ്ങ് നടക്കുക. കൃപേഷ് കൊല ചെയ്യപ്പെട്ടപ്പോള്‍ വീട് സന്ദര്‍ശിക്കാനെത്തിയ ഹൈബി ഈഡന്‍ എംഎല്‍എ ഒറ്റമുറി കുടിലിന്റെ ദുരവസ്ഥ കണ്ടറിഞ്ഞ് തന്റെ മണ്ഡലത്തില്‍ പ്രളയത്തില്‍ ഭവന രഹിതരായവര്‍ക്കായി നടപ്പാക്കുന്ന തണല്‍പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃപേഷിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

19 ന് നടക്കുന്ന ഗൃഹപ്രവേശന ചടങ്ങില്‍ എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ ഹൈബി ഈഡന്‍ പങ്കെടുക്കും. രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയുമുള്‍പ്പെടെ 130 സ്‌ക്വയര്‍ഫീറ്റിലാണ് വീട് നിര്‍മ്മിച്ചത് .




കൂടുതല്‍വാര്‍ത്തകള്‍.