CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 22 Minutes 28 Seconds Ago
Breaking Now

കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനിന്റെ ഹെലികോപ്ടറിലും സംശയകരമായ സ്യൂട്ട് കേസ് ; പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥനെ മന്ത്രി വിരട്ടി വിട്ടു

ദുരൂഹ സാഹചര്യത്തില്‍ കണ്ട പെട്ടി പരിശോധനക്കെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരോട് മന്ത്രി തട്ടിക്കയറുന്നതിന്റെ ദൃശ്യവും പുറത്തു വന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഹെലികോപ്ടറില്‍ നിന്ന് ദൂരൂഹമായ പെട്ടി മറ്റൊരു സ്വകാര്യവാഹനത്തിലേക്ക് മാറ്റിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രിയുടേയും ഹെലികോപ്റ്ററിലും സീല്‍ ചെയ്ത പെട്ടി. കേന്ദ്ര പെട്രോളിയം മന്ത്രിയും ബിജെപി നേതാവുമായ ധര്‍മ്മേന്ദ്ര പ്രധാന്റെ ഹെലികോപ്ടറില്‍ നിന്നാണ് സീല്‍ ചെയ്ത പെട്ടി കണ്ടെടുത്തത്. ദുരൂഹ സാഹചര്യത്തില്‍ കണ്ട പെട്ടി പരിശോധനക്കെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരോട് മന്ത്രി തട്ടിക്കയറുന്നതിന്റെ ദൃശ്യവും പുറത്തു വന്നു. ചൊവ്വാഴ്ച മന്ത്രി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടയുന്നതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകളടക്കം തത്സമയം സംപ്രേഷണം ചെയ്തിരുന്നുവെന്ന് ഭുവനേശ്വരില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ഒറീസയിലെ ബിജെപിയുടെ പ്രതിപക്ഷമായ ബിജു ജനതാദള്‍ പറയന്നു.

സ്യൂട്ട് കേസില്‍ പണമാണെന്നാണ് ആരോപണം. നേരത്തെ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് മോദിയുടെ ഹെലികോപ്ടറില്‍ എത്തിച്ച പെട്ടി സ്വകാര്യവാഹനത്തിലേക്ക് കയറ്റിയത്. എന്നാല്‍ ഇതേകുറിച്ച് അനേഷണം നടത്തണമെന്ന പ്രതിപക്ഷ അവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. ഇതിനിടയിലാണ് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ പരിശോധിക്കാനെത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ എസ് പി ജി ഭീഷണിപ്പെടുത്തുകയും ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതിന് നിരീക്ഷണ ചുമതലയുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്‌സിന്‍ എന്ന ഉദ്യോഗസ്ഥനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷത്തുള്ള പാര്‍ട്ടി നേതാക്കളുടെയോ മുഖ്യമന്ത്രിമാരുടെയോ റെയ്ഡില്‍ ഇത് ബാധകവുമല്ല.

 




കൂടുതല്‍വാര്‍ത്തകള്‍.