CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 37 Minutes 40 Seconds Ago
Breaking Now

പാപ്പരാസികളെ ഭയന്ന് പോലീസ് സ്‌റ്റേഷനില്‍ അഭയം തേടി നടി

അഞ്ച് കാറുകളിലാണ് പുരുഷന്‍മാര്‍ അടങ്ങുന്ന സംഘം തന്നെ പിന്തുടര്‍ന്നതെന്ന് സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍ വ്യക്തമാക്കി.

പാപ്പരാസികളുടെ അതിവേഗത്തിലുള്ള കാര്‍ ചേസിംഗില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്ന നടി പോലീസ് സ്‌റ്റേഷനില്‍ അഭയം തേടി. ഹോളിവുഡ് അഭിനേത്രി സ്‌കാര്‍ലറ്റ് ജൊഹാന്‍സനാണ് പോലീസിന്റെ സഹായം തേടിയത്. തന്റെ പുതിയ ചിത്രമായ അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിമിന്റെ പ്രചരണങ്ങളുടെ ഭാഗമായി ടിവി ഷോയില്‍ പങ്കെടുത്ത് മടങ്ങവെയാണ് നടിയെ അപകടകരമായ രീതിയില്‍ പാപ്പരാസികള്‍ പിന്തുടര്‍ന്നത്. 

അഞ്ച് കാറുകളിലാണ് പുരുഷന്‍മാര്‍ അടങ്ങുന്ന സംഘം തന്നെ പിന്തുടര്‍ന്നതെന്ന് സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍ വ്യക്തമാക്കി. റെഡ് സിഗ്‌നലുകള്‍ പോലും തെറ്റിച്ച് മറ്റ് വാഹനങ്ങളെയും, കാല്‍നടക്കാരുടെയും ജീവന്‍ കൈയിലെടുത്തായിരുന്നു വരവ്. നടിയുടെ ഇളയ മകളും ഒപ്പമുള്ളപ്പോഴായിരുന്നു പാപ്പരാസികളുടെ ശല്യം. 

ഗത്യന്തരമില്ലാതെ വന്നതോടെ ഹോളിവുഡ് പോലീസ് സ്‌റ്റേഷനില്‍ വാഹനം നിര്‍ത്തി ഇവര്‍ വിവരം പറയുകയായിരുന്നു. പിന്നീട് ഇവര്‍ വീട്ടിലേക്ക് സുരക്ഷിതമായി മടങ്ങി. സെലിബ്രിറ്റികളുടെ ചിത്രങ്ങളും, വിവരങ്ങളും ലഭിക്കാന്‍ പാപ്പരാസികള്‍ നിയമം ലംഘിച്ച് നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഡയാന രാജകുമാരിയുടെ ജീവന്‍ കവര്‍ന്ന സംഭവത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ സംഭവം. 

 




കൂടുതല്‍വാര്‍ത്തകള്‍.