CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 49 Seconds Ago
Breaking Now

യുകെ ബാങ്ക് അക്കൗണ്ടിലുള്ള 259,000 പൗണ്ട് മരവിപ്പിച്ചാല്‍ ജീവിക്കാന്‍ വേറെ വഴിയില്ലെന്ന് വിജയ് മല്ല്യ; വാദം തള്ളി കോടതി

അക്കൗണ്ട് മരവിപ്പിക്കല്‍ തുടരുമെങ്കിലും ഈ പണത്തില്‍ കൈവെയ്ക്കാന്‍ 13 ഇന്ത്യന്‍ ബാങ്കുകള്‍ക്കും കോടതി അനുമതി നല്‍കിയില്ല.

ജീവിക്കാനും, നിയമചെലവുകള്‍ക്കും പണം നല്‍കാന്‍ തന്റെ യുകെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്ന സാമ്പത്തിക കുറ്റവാളി വിജയ് മല്ല്യയുടെ ആവശ്യം കോടതി അനുവദിച്ചില്ല. തന്നെ അടിച്ചമര്‍ത്തുകയും, മനുഷ്യാവകാശം ലംഘിക്കുന്നതുമാണ് 259,000 പൗണ്ടില്‍ തൊടാന്‍ അനുവദിക്കാത്ത നടപടിയെന്നായിരുന്നു മദ്യരാജാവിന്റെ വാദം. അക്കൗണ്ട് മരവിപ്പിക്കല്‍ തുടരുമെങ്കിലും ഈ പണത്തില്‍ കൈവെയ്ക്കാന്‍ 13 ഇന്ത്യന്‍ ബാങ്കുകള്‍ക്കും കോടതി അനുമതി നല്‍കിയില്ല. 

ഇന്ത്യയിലെ ബാങ്കുകള്‍ക്ക് 11,000 കോടി രൂപയാണ് വിജയ് മല്ല്യ തിരികെ നല്‍കാനുള്ളത്. മല്ല്യയുടെ യുകെയിലെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലുള്ള പണം മറ്റ് ബാങ്കുകള്‍ക്ക് കൈമാറുന്നത് ഡിസംബറില്‍ ഇയാളുടെ പാപ്പര്‍ ഹര്‍ജി പരിഗണിക്കുന്നത് വരെയാണ് മാറ്റിയത്. അടിച്ചുപൊളിച്ച് ലാവിഷ് ജീവിതം നയിക്കുന്ന മദ്യരാജാവ് കടം വര്‍ദ്ധിപ്പിക്കുകയാണെന്ന് ഇന്ത്യന്‍ ബാങ്കുകള്‍ ചൂണ്ടിക്കാണിച്ചു. 

എന്നാല്‍ കര്‍ണ്ണാടക ഹൈക്കോടതിയില്‍ 1.6 ബില്ല്യണ്‍ പൗണ്ട് (14000 കോടി രൂപ) സെറ്റില്‍മെന്റ് ഓഫര്‍ വെച്ചിട്ടുണ്ടെന്ന് മല്ല്യയുടെ ബാരിസ്റ്റര്‍ ജോണ്‍ ബ്രിസ്ബി വാദിച്ചു. കടം എല്ലാവര്‍ക്കും കൊടുത്ത് തീര്‍ക്കുമെന്ന ഉറപ്പ് ഇതാണ്. എന്നാല്‍ ഡിസംബറില്‍ പാപ്പര്‍ ഹര്‍ജി കേട്ട ശേഷം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാമെന്നാണ് ജഡ്ജ് വിധിച്ചത്. 

ജീവിക്കാന്‍ നിവൃത്തിയില്ലെന്ന് യുകെ കോടതിയെ ബോധിപ്പിക്കുമ്പോഴാണ് കോടികള്‍ തിരിച്ചടയ്ക്കാമെന്ന തരത്തില്‍ മല്ല്യ ട്വീറ്റുകള്‍ പുറത്തുവിടുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.