CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 55 Minutes 28 Seconds Ago
Breaking Now

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് മുകേഷ് അംബാനിയുടെ വീഡിയോ; അംബാനിയുടെ കാവല്‍ക്കാര്‍ ആരെന്ന ചോദ്യം മുറുകുന്നു

മുംബൈ സൗത്തില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലിന്ദ് ദിയോറയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്.

അംബാനിമാരുടെ കാവല്‍ക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നാണ് കോണ്‍ഗ്രസ് പ്രചരണങ്ങളില്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം. ഇതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് വീഡിയോയില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. മുംബൈ സൗത്തില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലിന്ദ് ദിയോറയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്. 

'സൗത്ത് ബോംബെയുടെ ആള്‍ മിലിന്ദാണ്. സൗത്ത് മുംബൈയെ 10 വര്‍ഷത്തോളം അദ്ദേഹം പ്രതിനിധീകരിച്ചു. ഈ മണ്ഡലത്തിലെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക ചുറ്റുപാടുകളെക്കുറിച്ച് മിലിന്ദിന് ആഴത്തിലുള്ള അറിവുണ്ടെന്നാണ് എന്റെ വിശ്വാസം', മുകേഷ് അംബാനി വീഡിയോയില്‍ പറയുന്നു. 

കൊട്ടാക് മഹീന്ദ്ര ബാങ്കിന്റെ ഉദയ് കൊട്ടാകും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു. 'മുംബൈയുമായി കണക്ഷനുള്ള വ്യക്തിയാണ് ദിയോറ', ഉദയ് പറഞ്ഞു. ചെറുകിട വ്യാപാരികള്‍ മുതല്‍ വന്‍കിട വ്യവസായികള്‍ക്ക് വരെ സൗത്ത് മുംബൈ എന്നാല്‍ ബിസിനസ്സാണ്. ബിസിനസ്സുകള്‍ മുംബൈയിലേക്ക് തിരിച്ചെത്തണം. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സുപ്രധാനം, മിലിന്ദ് ദിയോറ കുറിച്ചു. 

മുകേഷ് അംബാനി തന്നെ നേരിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രചരണങ്ങളാണ് കുഴഞ്ഞുമറിയുന്നത്. രാഹുല്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്ന് ഇപ്പോള്‍ തന്നെ ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. 

 




കൂടുതല്‍വാര്‍ത്തകള്‍.