CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 42 Seconds Ago
Breaking Now

സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് തേടി നടി പ്രിയ വാര്യര്‍

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ചലച്ചിത്ര താരം പ്രിയ വാര്യരും. തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന 'സുരേഷ് ഗോപിയോടൊപ്പം ഒരു സായാഹ്നം' എന്ന പരിപാടിയില്‍ പങ്കെടുത്താണ് താരം സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചത്. 

നേരത്തെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും ബിജെപി അനുകൂല നിലപാടുകളായിരുന്നു പ്രിയ വാര്യര്‍ സ്വീകരിച്ചിരുന്നത്. ശബരിമലയില്‍ പോകുന്ന സ്ത്രീകള്‍ക്ക്  41 ദിവസം ശുദ്ധിയോടെ ഇരിക്കാന്‍ കഴിയില്ലെന്നും ക്ഷേത്രത്തിലെ ആചാരങ്ങള്‍ ഏറെ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നുമായിരുന്നു അന്ന് ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കിയത്.  ഇതിന് പിന്നാലെയാണ്  എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് പിന്തുണയുമായി പ്രിയ പൊതു പരിപാടിയിലുമെത്തിയത്.  നടന്‍ ബിജു മേനോനും നിര്‍മ്മാതാവ് സുരേഷ് കുമാറുമടക്കം നിരവധി ചലച്ചിത്ര പ്രവര്‍ത്തകരാണ് സുരേഷ് ഗോപിക്ക് പിന്തുണയുമായി പരിപാടിയില്‍ എത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.