CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 30 Minutes Ago
Breaking Now

ഇതാണോ ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍ ; സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം വൈറല്‍

14 വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷമാണ് നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് കുഞ്ഞുണ്ടായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്. എന്നാല്‍ കുഞ്ഞിന്റെ ചിത്രങ്ങളൊന്നും താരം പുറത്തു വിട്ടിരുന്നില്ല. അതിനിടെ താരത്തിന്റെ അമ്മ മോളിക്കൊപ്പമുള്ള ഒരു പിഞ്ചു കുഞ്ഞിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. 

ഇതാണ് നമ്മള്‍കാത്തിരുന്ന ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍ എന്ന പേരിലാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ കുഞ്ചാക്കോ ബോബന്റെ കുഞ്ഞിന്റെ ചിത്രമാണോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്നലെയായിരുന്നു കുഞ്ചാക്കോബോബനും ഭാര്യ പ്രിയയ്ക്കും ആണ്‍കുട്ടി പിറന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.