CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 30 Minutes 59 Seconds Ago
Breaking Now

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തില്‍ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

ഒളിക്യാമറ ഓപ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്ത ചാനലില്‍ നിന്നും പിടിച്ചെടുത്ത മുഴുവന്‍ ദൃശ്യങ്ങളും പരിശോധിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തില്‍ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ. വിഷയത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് പൊലീസ് മേധാവി ഇ മെയിലിലൂടെ നിയമോപദേശം നല്‍കിയത്. ഉടന്‍ നിയമോപദേശം നല്‍കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. എം കെ രാഘവനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കണ്ണൂര്‍ റെയ്ഞ്ച് ഐജിയുടെ റിപ്പോര്‍ട്ട്.

ഒളിക്യാമറ ഓപ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്ത ചാനലില്‍ നിന്നും പിടിച്ചെടുത്ത മുഴുവന്‍ ദൃശ്യങ്ങളും പരിശോധിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തണമെങ്കില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഐജിയുടെ റിപ്പോര്‍ട്ട്. അതേസമയം സിപിഎമ്മിനെതിരായ ആരോപണം പൊലിസ് തള്ളി. ഒളിക്യാമറക്കു പിന്നില്‍ സിപിഎം ഗൂഡാലോചനയാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നാണ് കണ്ണൂര്‍ റെയ്ഞ്ച് ഐജി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നി!ര്‍ദ്ദേശപ്രകാരമാണ് പൊലീസ് നടപടി.  കമ്മീഷന് നല്‍കിയ പരാതികള്‍ കമ്മീഷന്‍ ഡിജിപിക്ക് കൈമാറിയിരുന്നു. സ്വകാര്യ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ രാഘവന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് കാണിച്ച് ഡിവൈഎഫ്‌ഐ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് അഡ്വ പി എ മുഹമ്മദ് റിയാസ് നല്‍കിയ പരാതിയാണ് ഒന്ന്. ഗൂഢാലോചനയുണ്ടെന്ന എംകെ രാഘവന്റെ പരാതിയാണ് മറ്റൊന്ന്.

 




കൂടുതല്‍വാര്‍ത്തകള്‍.