CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 40 Minutes 11 Seconds Ago
Breaking Now

ഇത് സുരേഷ് ഗോപിയുടെ മകന്‍ തന്നെ !! ഗോകുല്‍ സുരേഷ് കൈയ്യടി നേടുന്നു

സുരേഷ് ഗോപിയ്ക്ക് വോട്ട് തേടി സിനിമാതാരങ്ങളും രംഗത്തെത്തിയിരുന്നു. വൈറല്‍ താരം പ്രിയ വാര്യരും ബിജു മേനോനും സുരേഷ് കുമാറും അടക്കം വലിയ താരനിരയാണ് സുരേഷ്‌ഗോപിക്ക് വോട്ട് തേടി തൃശൂരിലെ വോട്ടര്‍മാര്‍ക്കിടെ എത്തിയത്. ഇതിന് പിന്നാലെ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ സൈബറാക്രമണം രൂക്ഷമായി തുടരുകയാണ്. ഇതിന് മറുപടിയുമായി സുരേഷ് ഗോപിയുടെ പുത്രനും നടനുമായ ഗോകുല്‍ സുരേഷും ഇപ്പോള്‍ രംഗത്തെത്തി. 

ബിജു മേനോനെതിരെ കമന്റുകളിടുന്നവരുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് ഗോകുല്‍ സുരേഷ് പ്രതികരിച്ചത്. ഇങ്ങനെ ഒരേപോലത്തെ കമന്റുകള്‍ തന്നെ പലയിടത്തും വായിച്ച് മടുത്തു. മനസിലാക്കുന്നവര്‍ മനസിലാക്കിയാല്‍ മതി. ബിജു മേനോന്‍ എന്ന നടനോളം ഇഷ്ടമാണ് അഭിപ്രായങ്ങള്‍ നിവര്‍ന്ന നട്ടലോടെ നിര്‍ഭയം പറയുന്ന ബിജു ചേട്ടന്‍ എന്ന വ്യക്തിയെ! എന്ന് ഗോകുല്‍ ഫേസ്ബുക്കില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു. 

സുരേഷ് ഗോപിയുടെ സുഹൃത്തുക്കള്‍ വോട്ടു തേടി സൗഹൃദവേദിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ സാംസ്‌കാരിക നഗരിയിലെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണം ഏറെ താരപ്പകിട്ടുള്ളതായി മാറിയിരുന്നു. പ്രിയ വാര്യര്‍ അടക്കം നിരവധി സിനിമാ താരങ്ങള്‍ സുരേഷ് ഗോപിക്ക് വോട്ട് തേടി തൃശൂരെ വേദിയിലെത്തിയിരുന്നു. സുരേഷ് ഗോപി തൃശൂരിന്റെ ഭാഗ്യമെന്ന് ബിജു മേനോന്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. തൃശൂരിലെ ജനങ്ങളുടെ ഭാഗ്യമാണ് സുരേഷേട്ടനെ ജനപ്രതിനിധിയായി കിട്ടുന്നതെന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു. തൃശൂരിലെ വോട്ടര്‍ കൂടിയാണ് ബിജു മേനോന്‍. 

അതേസമയം തിരുവനന്തപുരത്തിന്റെ നഷ്ടമാണ് സുരേഷ് ഗോപി എന്ന് നിര്‍മ്മാതാവ് സുരേഷ് കുമാറും അഭിപ്രായപ്പെട്ടിരുന്നു. തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് സൗഹൃദവേദി അരങ്ങേറിയത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.