CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 45 Seconds Ago
Breaking Now

അഭിനയിക്കാന്‍ ചാന്‍സ് വേണം അയിനാണ് ; സെല്‍ഫ് ട്രോളുമായി അനീഷ്

യുവതാരനിരയില്‍ ശ്രദ്ധേയനായ അനീഷ് ജി മേനോന്‍ സെല്‍ഫ് ഗോളുമായി രംഗത്ത്.  അനീഷ് വിജയചിത്രങ്ങളുടെയെല്ലാം ഭാഗമാകാറുമുണ്ട്. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ അളിയനായി എത്തി തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച അനീഷ് തുടര്‍ച്ചയായി ഒരുപിടി വിജയചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. നായകനായും സഹനടനായും അഭിനയജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന അനീഷ് തന്റെ വിജയചിത്രങ്ങളെ പരാമര്‍ശിച്ചുകൊണ്ട് രസകരമായ ഒരു കുറിപ്പിട്ടിരിക്കുകയാണ് ഇപ്പോള്‍. 

സേതും സേതൂന്റെ അളിയനും ഇല്ലാത്ത എത്ര സിനിമ നിങ്ങളൊക്കെ എടുക്കും എന്നാണ് അനീഷിന്റെ ചോദ്യം. താന്‍ കഴിഞ്ഞ വര്‍ഷം അഭിനയിച്ച സിനിമകളൊക്കെ ഹിറ്റാണെന്ന് അനീഷ് കുറിപ്പിലൂടെ സൂചിപ്പിക്കുന്നു. ഏറ്റവും ഒടുവില്‍ സെല്‍ഫ് ട്രോളായി അഭിനയിക്കാന്‍ ചാന്‍സ് വേണം അയിനാണ് എന്നും കുറിച്ചിട്ടുണ്ട്. 

അനീഷ് ജി മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

??സേതൂം സേതൂന്റെ അളിയനും ഇല്ലാത്ത എത്ര സിനിമ നിങ്ങളൊക്കെ എടുക്കും..??? 

ഹിഹി...?? 

അല്ലാ.. 2018 ലെ അഭിനയിച്ച എല്ലാ സിനിമകളും 

സാമ്പത്തിക ലാഭം കൊയ്തവയാണെയ്... 

ക്യൂന്‍, 

സുഡാനി ഫ്രം നൈജീരിയ, 

കായംകുളം കൊച്ചുണ്ണി, 

ഒടിയന്‍, 

ഞാന്‍ പ്രകാശന്‍, 

അടാര്‍ ലൗ... 

ഇപ്പൊ ദേ... 

Lucifer 100 കോടിയില്‍ എത്തിനില്‍ക്കുന്നു. 

 

(അഭിനയിക്കാന്‍ 

ചാന്‍സ് വേണം അയിനാണ് ??)

 




കൂടുതല്‍വാര്‍ത്തകള്‍.