CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 12 Seconds Ago
Breaking Now

ഭാര്യമാരെ എങ്ങനെ തല്ലണമെന്ന് പഠിപ്പിച്ച് തരുന്ന ഖത്തര്‍ പൗരന്‍ ; ഞെട്ടിക്കുന്ന വീഡിയോയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷം

അബിദ് അല്‍ അസീസ് അല്‍ ഖസ്‌റജ് എന്ന സോഷ്യോളജിസ്റ്റാണ് വീഡിയോ ചെയ്തത്

ഭാര്യയെ എങ്ങനെ തല്ലണമെന്ന് ഭര്‍ത്താവിനെ പഠിപ്പിക്കുന്ന വീഡിയോയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷം. ഖത്തറില്‍ നിന്നുള്ള ഒരു യൂട്യൂബ് വീഡിയോയാണ് വാര്‍ത്തയാകുന്നത്. അബിദ് അല്‍ അസീസ് അല്‍ ഖസ്‌റജ് എന്ന സോഷ്യോളജിസ്റ്റാണ് വീഡിയോ ചെയ്തത്. വിവാഹം കഴിഞ്ഞാല്‍ പല ഭര്‍ത്താക്കന്മാര്‍ക്കുമുള്ള സംശയമാണ് ഭാര്യയെ എങ്ങനെ തല്ലണമെന്നത്. ദിവസവും തല്ലേണ്ട ആവശ്യകതയില്ലെന്നും പറയുന്നു. പക്ഷെ വീട്ടില്‍ നേതാവ് ഭര്‍ത്താവായിരിക്കാന്‍ ശ്രദ്ധിക്കണം. ഭാര്യയെ അച്ചടക്കത്തോടെ നിര്‍ത്തണം. എന്നാല്‍ മാത്രമേ കുടുംബം സുഗമമായി മുന്നോട്ട് പോകൂ. ഇസ്ലാമില്‍ എങ്ങനെയാണ് ഭാര്യയെ തല്ലേണ്ടത് ? സ്‌നേഹത്തോടെ ചെറുതായി അടിക്കുക. ഭര്‍ത്താവിന്റെ ആധിപത്യം ഭാര്യ മനസിലാക്കാനാണിത്. ഭാര്യയുടെ ഇരുവശത്തും രണ്ടു കൈകൊണ്ട് ചെറുതായി അടിക്കണമെന്നും മുഖത്തോ മറ്റ് ശരീര ഭാഗത്തോ ഉപദ്രവിക്കരുതെന്നും പറയുന്നു.

ഭര്‍ത്താവിന്റെ ശക്തിയും ബലവും ഭാര്യ മനസിലാക്കണമെന്നും ഇതിന് വേണ്ടിയാണ് ഭാര്യയെ തല്ലുന്നതെന്നും കുടുംബത്തില്‍ ഭര്‍ത്താവിനുള്ളേേ മല്‍ക്കൊയ്മ ഭാര്യയ്ക്ക് മുന്നില്‍ പ്രകടിപ്പിക്കണമെന്നും വീഡിയോയില്‍ പറയുന്നു. നിരവധി പേരാണ് വീഡിയോയെ വിമര്‍ശിച്ച് രംഗത്തെത്തിയത് .

 

 




കൂടുതല്‍വാര്‍ത്തകള്‍.