രണ്ടാം തവണയും മോദി അധികാരത്തിലെത്തുമോ ? രജനികാന്തിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ചിരിച്ചുള്ള മറുപടിയിങ്ങനെയായിരുന്നു 23ന് അറിയാമല്ലോ...
തമിഴ്നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉറപ്പായും മത്സരിക്കുമെന്നും താരം വെളിപ്പെടുത്തി. ലോക്സഭയല്ല തമിഴ്നാട് നിയമസഭയാണ് രജനിയുടെ ലക്ഷ്യം. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിലേക്കും 18 നിയമ സഭാ സീറ്റുകളിലേക്കും ഉപതിരഞ്ഞെടുപ്പു പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രതികരണം.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 18 നിമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ പരാജയപ്പെട്ടാല്‍ സര്‍ക്കാരിന് ഭരണം നഷ്ടമാകും. അങ്ങനെ വന്നാല്‍ തമിഴകം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോകും. ഇതു കണ്ടാണ് രജനിയുടെ നീക്കം. രജനിയ്ക്ക് ശേഷം രാഷ്ട്രീയത്തിലേക്ക് വന്ന കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയും തമിഴകത്ത് ശക്തി തെളിയിക്കാനുള്ള ഒരുക്കത്തിലാണ് .