CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 57 Seconds Ago
Breaking Now

സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് ബ്രിസ്‌റ്റോളില്‍ ഈസ്റ്റര്‍ സര്‍വീസും ധ്യാന യോഗവും

ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് ബ്രിസ്‌റ്റോളില്‍ വച്ച് ഈസ്റ്റര്‍ സര്‍വീസും ധ്യാന യോഗവും ഉണ്ടായിരിക്കും. റവ ഫാ പൗലോസ് പാറേക്കര എപ്പിസ്‌കോപ്പയാണ് പ്രധാന പ്രഭാഷകന്‍. ശ്രദ്ധേയനായ പ്രഭാഷകനും ആത്മീയ പ്രഭാഷണ ശൈലി കൊണ്ട് ബൈബിള്‍ വചനങ്ങളുടെ അര്‍ത്ഥ തലങ്ങള്‍ക്ക് മാനുഷിക ഹൃദയങ്ങളില്‍ സ്ഥായീഭാവം നല്‍കുന്ന വചന പ്രഘോഷകനാണ് റവ ഫാ പൗലോസ് പാറേക്കര.

ഈസ്റ്റര്‍ ദിനത്തില്‍ എട്ടുമണിയ്ക്ക് ഹോളി കമ്യൂണിയന്‍ സര്‍വീസും പത്തുമണിയോടെ ധ്യാന യോഗവും നടക്കും. റവ ഫാ പൗലോസ് പാറേക്കരയുടെ ഹൃദ്യമായ ആത്മീയ പ്രഭാഷണം എല്ലാവര്‍ക്കും ഒരു ആത്മീയ ഉണര്‍വ്വ് സമ്മാനിക്കും. ഏവരേയും റവ എബ്രഹാം സി തരിയനും സംഘാടകരും  പ്രത്യേകം ക്ഷണിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.