CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 46 Minutes 37 Seconds Ago
Breaking Now

മുന്‍ വിശ്വസുന്ദരി ഗര്‍ഭിണിയായി, കിരീടം തിരികെവാങ്ങി സംഘാടകര്‍; ഗര്‍ഭം കരാറിന്റെ ലംഘനമെന്ന് അധികൃതരുടെ ന്യായം

താന്‍ രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയതോടെയാണ് 22കാരി ജോയ്‌സ് പ്രാഡോയുടെ പട്ടം സംഘാടകര്‍ തിരിച്ചെടുത്തത്

സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കുന്നതും, വിജയിക്കുന്നതുമൊക്കെ ഗ്ലാമര്‍ ലോകത്ത് നിറഞ്ഞുനില്‍ക്കാന്‍ വലിയൊരു ഘടകമായി കരുതുന്നവരുടെ എണ്ണം ഏറെയാണ്. എന്നാല്‍ ഇതിന് നല്‍കേണ്ടി വരുന്ന ത്യാഗങ്ങളെക്കുറിച്ച് എത്ര പേര്‍ക്കറിയാം? സ്വാഭാവികമായ രീതിയിലുള്ള ജീവിതമാണ് ഇതുമൂലം നിഷേധിക്കപ്പെടുക. എന്തിനേറെ പറയണം ഒന്ന് ഗര്‍ഭം ധരിക്കാന്‍ പോലുമുള്ള അനുവാദമാണ് ഇല്ലാതാകുന്നത്. വിശ്വസുന്ദരി മത്സരത്തില്‍ കഴിഞ്ഞ വര്‍ഷം ജേതാവായ സുന്ദരി ഗര്‍ഭം ധരിച്ചതിന്റെ പേരില്‍ ഇവരുടെ കിരീടം സംഘാകര്‍ തിരികെ വാങ്ങിയെന്നതാണ് ഇപ്പോഴത്തെ വാര്‍ത്ത. 

താന്‍ രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയതോടെയാണ് 22കാരി ജോയ്‌സ് പ്രാഡോയുടെ പട്ടം സംഘാടകര്‍ തിരിച്ചെടുത്തത്. മിസ് ബൊളീവിയായ ജോയ്‌സായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ്. ഗര്‍ഭം ധരിക്കുന്നത് കരാറിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവരുടെ കിരീടം തിരിച്ചെടുത്തത്. കിരീടം അണിഞ്ഞ് നില്‍ക്കുമ്പോള്‍ ഗര്‍ഭിണിയാകുന്നതിനും, വിവാഹം കഴിക്കുന്നതിനും മിസ് യൂണിവേഴ്‌സ് നിയമങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ജോയ്‌സ് ആ സന്തോഷവാര്‍ത്ത അറിയിച്ചത്. കാമുകനും പരാഗ്വെ മോഡലുമായ റോഡ്രിഗോ ജിമെനെസിനൊപ്പം ഒരു കുഞ്ഞിനെ കാത്തിരിക്കുന്നതായാണ് ഇവര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഈ വാര്‍ത്ത മിസ് യൂണിവേഴ്‌സ് സംഘാടക സമിതിയെ സന്തോഷിപ്പിച്ചില്ല. എന്നുമാത്രമല്ല കരാര്‍ ലംഘിച്ചതിന് ജോയ്‌സിന്റെ കിരീടം ഇവര്‍ ഊരിവാങ്ങി. 

കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. അത് തന്നെയാണ് ഏറ്റവും വിലയേറിയ കാര്യവും. ലോകത്തിലെ ഏറ്റവും സന്തോഷിക്കുന്ന സ്ത്രീയാണ് ഞാന്‍ ഇപ്പോള്‍, ജോയ്‌സ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. സൗന്ദര്യപട്ടം നഷ്ടമായതൊന്നും കണക്കാക്കാതെ വിവാഹവുമായി മു്‌ന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് ഇവര്‍. 

 




കൂടുതല്‍വാര്‍ത്തകള്‍.