CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 34 Seconds Ago
Breaking Now

ഇതിലും ഭേദം മരിക്കുന്നതായിരുന്നു; ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് ബോധം ഉണര്‍ന്നപ്പോള്‍ കൈയില്‍ കിട്ടിയത് 63 ലക്ഷത്തിന്റെ മെഡിക്കല്‍ ബില്‍

ഏറെ പണിപ്പെട്ടാണ് യുവ ലീഗല്‍ അസിസ്റ്റന്റിന്റെ ജീവന്‍ ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തിയത്.

ആത്മഹത്യക്ക് ശ്രമിച്ചിട്ട് ഫലം കാണാതെ പോയാല്‍ ചികിത്സയ്ക്ക് വരുന്ന ചെലവ് അടയ്ക്കാതെ പോകാന്‍ വഴിയുണ്ടോ? യുഎസിലെ ഒക്‌ലാഹാമ തുള്‍സയിലുള്ള 21കാരന്‍ ഒലിവര്‍ ജോര്‍ദാന്‍ ഇപ്പോള്‍ ഈ അന്വേഷണത്തിലാണ്. ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ജോര്‍ദാന്‍ മരിച്ചില്ല. കോമയിലേക്ക് പോയ യുവാവിന്റെ ജീവന്‍ ആശുപത്രിക്കാര്‍ രക്ഷിച്ചു. എന്നാല്‍ ബോധംവിട്ടുണര്‍ന്ന ഇയാള്‍ക്ക് 70,000 പൗണ്ടിന്റെ ബില്ലാണ് ആശുപത്രി നല്‍കിയത്, ഏകദേശം 63 ലക്ഷം രൂപ!

ഏറെ പണിപ്പെട്ടാണ് യുവ ലീഗല്‍ അസിസ്റ്റന്റിന്റെ ജീവന്‍ ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തിയത്. എന്നാല്‍ കോമയില്‍ നിന്നും വിട്ടുണര്‍ന്ന ഒലിവര്‍ ജോര്‍ദാനെ കാത്തിരുന്നത് വമ്പന്‍ മെഡിക്കല്‍ ബില്ലാണ്. അമേരിക്കയില്‍ ആത്മഹത്യക്ക് ശ്രമിക്കുന്നതിന്റെ കനത്ത വിലയാണ് ഇതെന്ന ആമുഖത്തോടെയാണ് തന്റെ കഥ ഇയാള്‍ ട്വീറ്റ് ചെയ്തത്. 

ബില്ലുകളും, നോട്ടീസുകളും കുമിഞ്ഞ് കൂടിയതോടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ജോര്‍ദാന്‍. തിരിച്ചടയ്ക്കണമെങ്കില്‍ വര്‍ഷങ്ങളെടുക്കും. ഇന്‍ഷുറന്‍സ് പോലും അടയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഈ അവസ്ഥ നേരിട്ടാല്‍ കാര്യം ഗുരുതരമാകുമെന്ന് യുവാവ് ചൂണ്ടിക്കാണിക്കുന്നു. ഭാഗ്യത്തിന് ജോര്‍ദാന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉള്ളതിനാല്‍ ബില്ലിന്റെ നല്ലൊരു ഭാഗം അടയ്ക്കാന്‍ സാധിച്ചു. 

എന്നിരുന്നാലും ആശുപത്രി ബില്‍ അടച്ചുതീര്‍ന്നാല്‍ പിന്നെ മുന്നോട്ട് ജീവിക്കാന്‍ കാര്യമില്ലെന്നതാണ് തന്റെ അവസ്ഥയെന്ന് ജോര്‍ദാന്‍ പറയുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.