CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 15 Minutes 55 Seconds Ago
Breaking Now

സമ്പത്തിനും വിജയങ്ങള്‍ക്കും പിന്നാലെ പായാതെ ദൈവവഴിയില്‍ സഞ്ചരിക്കാന്‍ വിശ്വാസികള്‍ക്ക് മാര്‍പ്പയുടെ ആഹ്വാനം ; ലോകമെങ്ങും ഇന്ന് ഈസ്റ്റര്‍ ആഘോഷത്തില്‍

മരണത്തോടൊപ്പം നമ്മുടെ ഭയത്തെയും പാപത്തെയും അതിജീവച്ചവനാണ് യേശുദേവനെന്നും മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു.

ഈസ്റ്റര്‍ ദിനത്തില്‍ പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റര്‍ ബസലിക്കയില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂശകളും നടന്നു. സമ്പത്തിനും വിജയങ്ങള്‍ക്കും പിന്നാലെ പായാതെ ദൈവവഴിയില്‍ സഞ്ചരിക്കാന്‍ വിശ്വാസികള്‍ക്ക് മാര്‍പ്പയുടെ ഈസ്റ്റര്‍ സന്ദേശം.മരണത്തോടൊപ്പം നമ്മുടെ ഭയത്തെയും പാപത്തെയും അതിജീവച്ചവനാണ് യേശുദേവനെന്നും മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു.

ഉയിര്‍പ്പിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ലോകമെന്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. അര്‍ധരാത്രി മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശില്‍ തറയ്ക്കപ്പെട്ട യേശുദേവന്‍ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റത്തിന്റെ സ്മരണയ്ക്കായാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. 

എല്ലാ യൂറോപ്പ് മലയാളി വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍....




കൂടുതല്‍വാര്‍ത്തകള്‍.