CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 49 Minutes 52 Seconds Ago
Breaking Now

ബര്‍മ്മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ആഘോഷിച്ചു

ബര്‍മ്മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ആഘോഷിച്ചു

നിത്യരക്ഷകന്റെ ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സ്മരണകളുണര്‍ത്തി ബര്‍മ്മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ആഘോഷിച്ചു. സന്ധ്യാ പ്രാര്‍ത്ഥന, വി. കുര്‍ബാന, ഉയിര്‍പ്പ് ശുശ്രൂഷകള്‍, പ്രസംഗം, പ്രദക്ഷിണം എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. ഇടവക വികാരി ഫാ മാത്യൂസ് കുര്യാക്കോസ് ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.

യേശുവിന്റെ പുനരുത്ഥാനം ക്രൈസ്തവ വിശ്വാസത്തിന്റെ ആണികല്ലാണ്. എല്ലാ ജീവിത കഥകളും മരണത്തില്‍ അവസാനിക്കുമ്പോള്‍ യേശുവിന്റെ ജീവിത കഥ ഉയിര്‍പ്പിലേക്ക് തുടര്‍ന്നു. സത്യം തമസ്‌കരിക്കപ്പെടുകയും നീതി കുരിശിലേറ്റപ്പെടുകയും ചെയ്യുന്ന ഇക്കാലഘട്ടത്തിലും യേശുവിന്റെ പുനരുത്ഥാനം സത്യത്തിന്റെയും നീതിയുടേയും വിജയം വിളമ്പരം ചെയ്യുകയും ലോകത്തിന് പ്രത്യാശ നല്‍കുകയും ചെയ്യുന്നു.

മനുഷ്യന് അപ്രാപ്യവും മനുഷ്യ ബുദ്ധിക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയാത്തതുമായ ദൈവ പ്രകൃതിയുടെ വെളിപ്പെടുത്തലാണ് ക്രിസ്തുവിന്റെ ഉത്ഥാനത്തിലൂടെ സംഭവിച്ചത്. മരണം സൃഷ്ടിക്കുന്ന പരിമിതികളുടെ കോട്ടയെ തകര്‍ന്ന മഹാസംഭവമാണ് ഉയിര്‍പ്പ്. മരണത്തിന് അപ്പുറമായ ജീവന്റെ നിത്യതയെ കുറിച്ച് ഉയിര്‍പ്പ് പ്രഘോഷിക്കുന്നതെന്ന് ഉയിര്‍പ്പ് ദിന സന്ദേശത്തിലൂടെ ഫാ മാത്യുസ് കുര്യാക്കോസ് ചൂണ്ടിക്കാട്ടി. ഇടവക ട്രസ്റ്റി രാജന്‍ വര്‍ഗീസ്, സെക്രട്ടറി ജെയ്‌സണ്‍ തോമസ്, മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍, ആധ്യാത്മിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഈസ്റ്റര്‍ സദ്യ കഴിച്ച് സംതൃപ്തരായാണ് വിശ്വാസികള്‍ ഭവനങ്ങളിലേക്ക് മടങ്ങിപോയത്

 

വാര്‍ത്ത അയച്ചത്... ജോര്‍ജ് മാത്യു




കൂടുതല്‍വാര്‍ത്തകള്‍.