CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 5 Minutes 20 Seconds Ago
Breaking Now

ടയറിനുള്ളില്‍ രണ്ടായിരത്തിന്റെ കെട്ടുകള്‍ ഒളിപ്പിച്ച് കടത്തല്‍ ; കര്‍ണാടകയില്‍ പിടികൂടിയത് നാലു കോടിയോളം രൂപ

വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ചക്രത്തിന് അകത്ത് പണം ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

കര്‍ണാടകയില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചത് നാലു കോടിയോളം രൂപ. ശിവമോഗയിലെ ഭദ്രാവതിയില്‍ വാഹന പരിശോധനയില്‍ മാത്രം 2.3 കോടി രൂപ പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന വാഹനത്തില്‍ നിന്നാണ് പണം പിടിച്ചത്. വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ചക്രത്തിന് അകത്ത് പണം ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രണ്ടായിരം രൂപയുടെ കെട്ടുകള്‍ ചക്രത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബാഗല്‍കോട്ടില്‍ ഒരു കോടിയില്‍ അധികവും വിജയപുരയില്‍ പത്തുലക്ഷവും പിടിച്ചു.

നേരത്തെ മാണ്ഡ്യയില്‍ കോണ്‍ഗ്രസ് നേതാവ് ആത്മാനന്ദയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പത്തുലക്ഷം പിടിച്ചെടുത്തിരുന്നു. രാഷ്ട്രീയ ലക്ഷ്യമാണ് റെയ്ഡിന് പിന്നിലെന്ന് കോണ്‍ഗ്രസും ജെഡിഎസും ആരോപിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.