CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 41 Minutes 50 Seconds Ago
Breaking Now

കോടി ക്ലബില്‍ കയറിപ്പറ്റുന്നതാണ് വലിയ കാര്യമെന്ന് ചിലര്‍ വിശ്വസിക്കുന്നു ; നാദിര്‍ഷ

സിനിമ നല്ലതോ ചീത്തയോ എന്നല്ല ബോക്‌സ് ഓഫീസ് കണക്കുകള്‍ നോക്കി വിലയിരുത്തുന്ന ഒരു സംസ്‌കാരമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് സംവിധായകന്‍ നാദിര്‍ഷ. കോടി ക്ലബില്‍ കയറിപ്പറ്റുന്നതാണ് വലിയ കാര്യമെന്ന് ചിലര്‍ വിശ്വസിക്കുന്നുവെന്നും നാദിര്‍ഷ പറഞ്ഞു.

നാദിര്‍ഷ സംവിധാനം ചെയ്ത മേരാനാം ഷാജി യുഎഇയില്‍ റിലീസ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് നാദിര്‍ഷ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ബോക്‌സ്ഓഫീസ് കളക്ഷനെന്ന് പറഞ്ഞാല്‍ ഫാന്‍സ് ഊതിവീര്‍പ്പിക്കുന്ന ഒരു ഘടകം മാത്രമാണ്. സിനിമ നല്ലതാണോ ചീത്തയാണോ എന്നല്ല വിലയിരുത്തുന്നത്. ഒരു ദിവസം പത്തുകോടിയെന്നും പിറ്റേദിവസം പത്തുകോടിയെന്നും പറയുന്നു. നിര്‍മ്മാതാക്കള്‍ ഔദ്യോഗിക കണക്കല്ല പുറത്തുവിടുന്നത്. ഫാന്‍സ് വായില്‍ തോന്നുന്നത് പറയുന്നതാണ്. 50 ദിവസം കൊണ്ട് കിട്ടുന്ന വരുമാനമാണ് പത്തുദിവസം കൊണ്ട് കിട്ടിയെന്ന് പറയുന്നത്.

ലൂസിഫറിനെ പോലെയോ മധുരരാജ പോലെയോ വലിയ സിനിമയല്ല മേരാ നാം ഷാജി. അഞ്ചര കോടിയാണ് മുടക്കുമുതല്‍. മുതല്‍ മുടക്ക് തിരിച്ചുകിട്ടുകയും ലാഭമാകുകയും ചെയ്തു. അല്ലാതെ അവകാശ വാദത്തിനില്ലെന്നും നാദിര്‍ഷ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.