CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 20 Seconds Ago
Breaking Now

ബിഗ് ബോസ് പുതിയ സീസണ്‍ വരുന്നു ; നയന്‍താര അവതാരക ?

ബിഗ്‌ബോസ് തമിഴ് മൂന്നാം പതിപ്പില്‍ തെന്നിന്ത്യന്‍ താരം നയന്‍താര അവതാരകയായി എത്തിയേക്കും. കളേഴ്‌സ് തമിഴ് ചാനലിന്റെ ഔദ്യോഗിക ട്വിറ്ററില്‍ നിന്ന് വന്ന ട്വീറ്റാണ് ചര്‍ച്ചയ്ക്ക് കാരണം. കളേഴ്‌സ് തമിഴില്‍ നയന്‍താര വരുന്നോ, കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കൂ എന്നാണ് ചാനല്‍ പുറത്തുവിട്ട ട്വീറ്റ്.

അതിനിടെ കമല്‍ഹാസന്‍ തന്നെ അവതാരകമായി വരുമെന്നും വാര്‍ത്തയുണ്ട്. മുന്‍ വിജയങ്ങളാണ് ഇതിന് കാരണം. പക്ഷെ പാര്‍ട്ടി പ്രവര്‍ത്തന തിരക്കില്‍ കമല്‍ പിന്മാറുമോ എന്ന ആശങ്കയാണ് നയന്‍താരയുടെ പേര് ഉയര്‍ന്നുവരാന്‍ കാരണം.

തല അജിത് നായകനായി എത്തിയ വിശ്വാസമാണ് നയന്‍സിന്റെ ഒടുവിലിറങ്ങിയ ചിത്രം. നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ് .

 




കൂടുതല്‍വാര്‍ത്തകള്‍.