കേരളത്തിലെ 20 സീറ്റുകള്‍ ഉള്‍പ്പെടെ 117 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. 13 സംസ്ഥാനത്തും രണ്ട് കേന്ദ്രഭരണ പ്രദേശത്തുമാണ് മൂന്നാം ഘട്ട തിരഞ്ഞെടുപ്പ്. കേരളത്തിന് പുറമേ ഗുജറാത്തിലും (26) ഗോവയിലും (2) സീറ്റുകളിലും മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ബിജെപി എംപി വരുണ്‍ഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് എന്നിവരാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി നേടുന്നത്.
അഞ്ചാംഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി തിങ്കളാഴ്ചയാണ്. പ്രധാനമന്ത്രി മത്സരിക്കുന്ന വാരണാസിയില്‍ തിങ്കളാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും .