CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 24 Minutes 20 Seconds Ago
Breaking Now

രാഹുലിനെതിരെ ബ്രിട്ടീഷ് പൗരത്വം ആരോപിച്ച സംഭവം ; നാമ നിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്

ബ്രിട്ടനില്‍ റജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ രേഖകളില്‍ രാഹുല്‍ ബ്രിട്ടിഷ് പൗരനെന്ന് എഴുതിയിയിരിക്കുന്നുവെന്നാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ വാദം.

അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമ നിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്. രാഹുലിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥി, ബ്രിട്ടീഷ് പൗരത്വ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് സൂക്ഷ്മ പരിശോധന മാറ്റിവച്ചത്. 

വിശദീകരണം നല്‍കാന്‍ സമയം വേണമെന്ന് രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിന് തുടര്‍ന്നാണിത്. ബ്രിട്ടനില്‍ റജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ രേഖകളില്‍ രാഹുല്‍ ബ്രിട്ടിഷ് പൗരനെന്ന് എഴുതിയിയിരിക്കുന്നുവെന്നാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ വാദം.  വിദ്യാഭ്യാസ യോഗ്യതാ രേഖകളിലും പൊരുത്തക്കേടുണ്ടെന്ന എതിര്‍പ്പും ഉന്നയിച്ചിട്ടുണ്ട്. വിഷയം ബിജെപിയും ഏറ്റെടുത്തിട്ടുണ്ട്. അതേസമയം രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയിലും റായ്ബറേലിയിലും തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും. 

 




കൂടുതല്‍വാര്‍ത്തകള്‍.