CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 52 Minutes 23 Seconds Ago
Breaking Now

ലങ്കന്‍ സ്‌ഫോടനത്തില്‍ മരണം 215 ; പിന്നില്‍ എന്‍ടിജെയെന്ന് റിപ്പോര്‍ട്ടുകള്‍

ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായി പ്രധാനമന്ത്രി സ്ഥിരീകരിച്ചു.

ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 215 ആയി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. അതിനിടെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായി പ്രധാനമന്ത്രി സ്ഥിരീകരിച്ചു.

ശ്രീലങ്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ടിജെ സംഘടന കൊളംബോയിലെ പ്രധാന പള്ളികളും ഇന്ത്യന്‍ ഹൈക്കമ്മീഷനും ആക്രമിച്ചേക്കുമെന്നു പോലീസ് മേധാവി പുജിത് ജയസുന്ദര ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിരുന്നില്ലെന്നും എന്തുകൊണ്ട് മുന്‍കരുതലുകളെടുത്തില്ലെന്ന് അന്വേഷിക്കേണ്ടതാണെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം രാജ്യത്തെ ബുദ്ധമത ആരാധനാ കേന്ദ്രങ്ങളിലെ പ്രതിമകള്‍ വ്യാപകമായി നശിപ്പിച്ചതോടെയാണ് എന്‍ടിജെ സംഘടന ശ്രദ്ധാ കേന്ദ്രമാകുന്നത്. സ്‌ഫോടന പരമ്പരയുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ ഇതുവരെ ഏഴു പേര്‍ അറസ്റ്റിലായി. സ്‌ഫോടനത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി.




കൂടുതല്‍വാര്‍ത്തകള്‍.