CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 41 Minutes 10 Seconds Ago
Breaking Now

ഈ ചിരിക്കുന്ന മുഖങ്ങള്‍ അറിഞ്ഞിരുന്നില്ല ഇത് അവസാന സെല്‍ഫിയാണെന്ന്

ശ്രീലങ്കയില്‍ ഇന്നലെ നടന്ന ചാവേറാക്രമണത്തിന്റെ ഇരയായി ഈ പെണ്‍കുട്ടിയും കുടുംബവും മാറി.

ചിത്രം പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് അവള്‍ കരുതിയിരുന്നില്ല ഇത് അവസാനത്തെ വിരുന്നിന്റെ ചിത്രമാകുമെന്ന്. ചിരിച്ചുകൊണ്ട് ഈസ്റ്റര്‍ ദിനം ആഘോഷിക്കുന്ന നിസംഗ മയാദുനെ എന്ന പെണ്‍കുട്ടിയുടേയും കുടുംബത്തിന്റെ അവസാന സെല്‍ഫിയായിരുന്നു ഇത്. ഈ ചിത്രം ഫെയ്‌സ്ബുക്കിലിട്ട് അല്‍പ്പ സമയത്തിന് ശേഷം എല്ലാവരും കൊല്ലപ്പെട്ടു.

ശ്രീലങ്കയില്‍ ഇന്നലെ നടന്ന ചാവേറാക്രമണത്തിന്റെ ഇരയായി ഈ പെണ്‍കുട്ടിയും കുടുംബവും മാറി. ശ്രീലങ്കയില്‍ നൂറുകണക്കിന് സാധാരണക്കാരുടെ മരണത്തിന് കാരണമായ ചാവേറാക്രമണങ്ങളില്‍ ഒന്ന് ഇവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഹോട്ടലിലായിരുന്നു നടന്നത്. ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കണ്ണീരാകുകയാണ് ഈ ചിത്രം.

ഈസറ്റര്‍ ദിനത്തില്‍ തുടര്‍ച്ചയായി നടന്ന എട്ടു സ്‌ഫോടനങ്ങളില്‍ മലയാളി ഉള്‍പ്പെടെ 207 പേരാണ് കൊല്ലപ്പെട്ടത് .




കൂടുതല്‍വാര്‍ത്തകള്‍.