ശ്രീലങ്കയിലെ സിനമണ്‍ ഗ്രാന്‍ഡ് ഹോട്ടല്‍ ആക്രമിച്ച ചാവേര്‍ ഒരു ദിവസം മുമ്പേ ഹോട്ടലില്‍ മുറിയെടുത്തിരുന്നു എന്ന് റിപ്പോര്‍ട്ട്. ചുമലില്‍ ഘടിപ്പിച്ചിരുന്ന സ്ഫോടക വസ്തുക്കളുമായി ഈസ്റ്റര്‍ ദിനത്തില്‍ ഹോട്ടല്‍ ക്രമീകരിച്ച പ്രഭാത ഭക്ഷണത്തിനായി ഇയാള്‍ ക്യൂവില്‍ നിന്നതായും ഹോട്ടല്‍ മാനേജര്‍ പറഞ്ഞു.
മുഹമ്മദ് അസാം മുഹമ്മദ് എന്ന പേരിലാണ് ഇയാള്‍ തലേദിവസം ഹോട്ടലില്‍ മുറിയെടുത്തത്. ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ വ്യാജ വിലാസം നല്കി. കയ്യില്‍ പ്ലോറ്റുമായി പ്രഭാത ഭക്ഷണത്തിനായി ഇയാള്‍ ക്യൂവിലുണ്ടായിരുന്നു. ഊഴമെത്തുന്നതിന് തൊട്ടുമുമ്പായിരുന്നു സ്ഫോടനം. ചാവേറിന്റെ ശരീരാവശിഷ്ടം ഹോട്ടലില്‍ നിന്ന് കണ്ടെത്തി. സ്ഫോടനത്തിന് പിന്നില്‍ ജിഹാദി സംഘമാണെന്ന് ശ്രീലങ്ക വ്യക്തമാക്കി. സ്ഫോടനം നടത്തിയത് നാഷണല്‍ തൗഫീത്ത് ജമാത്ത് എന്ന സംഘടനയാണ്. ചാവേറുകളായത് നാട്ടുകാരാണ് .