താമരമുദ്രയുള്ള കാവല്ക്കാരന് കള്ളന് തന്നെയെന്ന് ജനങ്ങളുടെ കോടതി മേയ് 23 ന് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റഫാല്‍ കേസിലെ സുപ്രീം കോടതി ഉത്തരവിനെ പറ്റി നടത്തിയ പരാമര്‍ശത്തില്‍ സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെയായിരുന്നു ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ വിമര്‍ശനം. തങ്ങള്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് പറഞ്ഞ സുപ്രീം കോടതി രാഹുലിനോട് വിശദീകരണം തേടിയിരുന്നു.
പിന്നാലെ രാഹുല്‍ഗാന്ധിയുടെ ട്വീറ്റ് വന്നു. താമര മുദ്രയുള്ള കാവല്ക്കാരന് കള്ളന് തന്നെയാണെന്ന് ജനകീയ കോടതി മേയ് 23ന് തീരുമാനിക്കും. നീതി നടപ്പാക്കും. പാവപ്പെട്ടവരെ കൊള്ളയടിച്ച് അതിന്റെ നേട്ടം തന്റെ സമ്പന്ന സുഹൃത്തുക്കള്‍ക്ക് നല്കിയ ഈ കാവല്ക്കാരന് ശിക്ഷിക്കപ്പെടുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത് മേയ് 23 നാണ് .