CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 7 Minutes 41 Seconds Ago
Breaking Now

ഉഴവൂര്‍ സംഗമം 2013 മെയ്‌ 31 ജൂണ്‍ 1 തീയതികളില്‍ ലണ്ടനില്‍

 ലണ്ടന്‍ : U K യിലെ നാട്ടു സംഗമങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന, സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്ന ഉഴവൂര്‍ സംഗമത്തിന്‍റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതായി സംഘാടകര്‍ അറിയിച്ചു. മെയ്‌ 31, ജൂണ്‍ 1 തിയതികളിലായി ലണ്ടനിലെ ഹോണ്‍ചര്‍ച്ചില്‍  വെച്ചാണ്‌ ഇത്തവണത്തെ ഉഴവൂര്‍ സംഗമം നടത്തപ്പെടുക.

മെയ്‌ 31 നു വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന സൌഹൃദ സദസോടെ ഉഴവൂര്‍ സംഗമത്തിനു തുടക്കമാവും. കലാപരിപടികളും മത്സരങ്ങളും സംഗമ സന്ധ്യക്കു മാറ്റു കൂട്ടും. മെയ്‌  31 നു താമസസൗകര്യം ആവിശ്യമുള്ളവര്‍ ലൂക്കോസ് അലക്സ്(ജിജി) താഴത്തുകണ്ടത്തില്‍- 07974419424,ഫ്രാന്‍സിസ് സൈമണ്‍ മച്ചാനിക്കല്-07903340601.എന്നിവരുമായി ബന്ധപ്പെടുക. മെയ്‌ 10 വരെ ഡിസ്കൌണ്ട് നിരക്കില്‍ റൂം ബുക്ക് ചെയ്യുവാന്‍ സൗകര്യം ഉണ്ടായിരിക്കും.

ജൂണ്‍ 1 നു നടക്കുന്ന കലാപരിപാടികളില്‍ നിരവധി കലാ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. വിത്യസ്തമായ കലാ പരിപാടികളും കായിക മത്സ്സരങ്ങളും ഈ വര്‍ഷത്തെ സംഗമത്തിനു മാറ്റു കൂട്ടും. കലാ പരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യം ഉള്ളവര്‍ അനൂപ്‌ കൊരട്ടികുന്നേല്‍ (07447440960), സുജ സന്തോഷ്‌ (07727239123) എന്നിവരുമായി ബന്ധപ്പെടുക.

ഉഴവൂരില്‍ നിന്നും പരിസാര പ്രദേശങ്ങളില്‍ നിന്നും U K യിലേക്ക് കുടിയേറിയിരിക്കുന്ന എല്ലാ ഉഴവൂര്‍ നിവാസികളെയും ഉഴവൂരിന്‍റെ അളിയന്മാരെയും ഉഴവൂര്‍ സംഗമം 2013 ലേക്ക് സ്വാഗത സംഘം കമ്മിറ്റി ഹൃദ്യമായി സ്വാഗതം ചെയുന്നു.

Night eve on 31st  may 6 pm to 10 pm at

St Peters Mass centre,234 Front Lane, Cranham, RM14 1 LW

Uzhavoor Sangamam 2013  June 1st  from 9 am onwards

The Campion School,  Wingletye Lane,  Hornchurch,  Essex , RM11 3BX

 

 




കൂടുതല്‍വാര്‍ത്തകള്‍.