CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 45 Minutes 46 Seconds Ago
Breaking Now

സാമ്പത്തിക കുറ്റവാളി പട്ടം സാമ്പത്തിക വധശിക്ഷ പോലെ; മദ്യരാജാവ് വിജയ് മല്ല്യ ബോംബെ ഹൈക്കോടതിയില്‍ പറഞ്ഞത്

'എന്റെ കടങ്ങളും, പലിശയും പെരുകുകയാണ്. ഈ കടങ്ങള്‍ തിരികെ നല്‍കാനുള്ള സ്വത്ത് ഉണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇത് ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ല. മല്യ പറഞ്ഞു

സാമ്പത്തിക കുറ്റവാളി പദവും, സ്വത്തുവകകള്‍ ജപ്തി ചെയ്യാനും ഉത്തരവിട്ട് കൊണ്ട് പ്രത്യേക കോടതി തനിക്ക് സമ്മാനിച്ചത് സാമ്പത്തിക വധശിക്ഷയാണെന്ന് മദ്യരാജാവ് വിജയ് മല്ല്യ. ബോംബെ ഹൈക്കോടതിയിലാണ് മല്ല്യ ഇക്കാര്യം ബോധിപ്പിച്ചത്. അഭിഭാഷകന്‍ അമിത് ദേശായി മുഖേനയാണ് ജസ്റ്റിസുമാരായ രഞ്ജിത്ത് മോറെ, ഭാരതി ഡാംഗ്രെ എന്നിവരടങ്ങിയ ബെഞ്ചിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. 

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നിലവില്‍ വന്ന ഫുജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേഴ്‌സ് ആക്ടിലെ പല വ്യവസ്ഥകള്‍ക്കും എതിരെയാണ് മല്ല്യയുടെ ചോദ്യം ചെയ്യല്‍. 'എന്റെ കടങ്ങളും, പലിശയും പെരുകുകയാണ്. ഈ കടങ്ങള്‍ തിരികെ നല്‍കാനുള്ള സ്വത്ത് ഉണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇത് ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ല. എന്റെ സ്വത്ത് വകകളില്‍ യാതൊരു നിയന്ത്രണവുമില്ല', മല്ല്യ അവകാശപ്പെട്ടു. 

സാമ്പത്തിക വധശിക്ഷയാണ് തനിക്ക് വിധിച്ചിരിക്കുന്നതെന്നും മല്ല്യ സത്യവാങ്മൂലത്തില്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മല്ല്യയുടെ പേരിലുള്ള സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നത് തടയണമെന്നാണ് അഭിഭാഷകന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ താല്‍ക്കാലിക ആശ്വാസം നല്‍കാന്‍ കോടതി തയ്യാറായില്ല. 

മല്ല്യയെ എഫ്ഇഒ ആക്ട് പ്രകാരം സാമ്പത്തിക കുറ്റവാളിയായി പ്രത്യേക കോടതി വിധിച്ചത് ജനുവരിയിലാണ്. ഇതോടെ ആക്ടിലെ വ്യവസ്ഥകള്‍ക്കെതിരെ മല്ല്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.